മന്ത്രിക്ക് ഉറങ്ങാൻ 'എക്‌സ്‌ട്രാ പെഗ്' വേണമെന്ന് ബിജെപി നേതാവ്; തിരിച്ചടിച്ച് മന്ത്രി ലക്ഷ്മി

'നിങ്ങൾ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ , സ്ത്രീകളെ ബഹുമാനിക്കണ'മെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ തിരിച്ചടിച്ചു
മന്ത്രിക്ക് ഉറങ്ങാൻ  'എക്‌സ്‌ട്രാ പെഗ്' വേണമെന്ന് ബിജെപി നേതാവ്; തിരിച്ചടിച്ച് മന്ത്രി ലക്ഷ്മി

ബംഗളുരു: കർണാടകയിലെ മുൻ ബിജെപി എംഎൽഎ സഞ്ജയ് പാട്ടീൽ സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ നടത്തിയ പ്രസ്താവന വിവാദമാകുന്നു.

'ബെലഗാവിയിൽ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ലക്ഷ്മി ഹെബ്ബാൾക്കറിന് നല്ല ഉറക്കം വരില്ല. രമേഷ് ജാർക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും. അവർക്ക് നല്ല രാത്രി ലഭിക്കാൻ ഉറക്ക ഗുളികയോ അധിക പെഗ്ഗോ വേണം' പാട്ടീൽ യോഗത്തിൽ പറഞ്ഞു. മുൻ ബിജെപി എംഎൽഎയുടെ പരാമർശത്തെ വിഡീയോ പ്രസ്താവനയിൽ ഹെബ്ബാൾക്കർ വിമർശിച്ചു. സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിൻ്റെ ഉദാഹരണമാണോ പാട്ടീലിൻ്റെ പരാമർശമെന്ന് അവർ ചോദിച്ചു.

'ഇത് കാണിക്കുന്നത് ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ്. ഇതാണ് ബിജെപിയുടെ ഹിഡൻ അജണ്ട. നിങ്ങൾ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ , സ്ത്രീകളെ ബഹുമാനിക്കണ'മെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ തിരിച്ചടിച്ചു. ഹെബ്ബാൾക്കറുടെ മകൻ മൃണാൾ, ബെലഗാവി മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാറാണ് ബിജെപിക്ക് വേണ്ടി ഇവിടെ മത്സരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com