അച്ഛൻ, മകൻ, ചെറുമകൻ എന്നിവരുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി; രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയം

വീടിനു സമീപത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു
അച്ഛൻ, മകൻ, ചെറുമകൻ എന്നിവരുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി; രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയം

ബാരാന​ഗർ: കൊൽക്കത്തയിലെ ബാരാനഗറിലുള്ള ഒരു വസതിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ അച്ഛൻ, മകൻ, ചെറുമകൻ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശങ്കർ ഹൽദാർ (72), മകൻ ബാപ്പ (40), 16 വയസ്സുള്ള ചെറുമകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്ത് നിന്ന് ദുർന്ധം വമിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മരിച്ചവരിൽ രണ്ട് പേർ കൊല്ലപ്പെട്ടതാണെന്നും ഒരാൾ ആത്മഹത്യ ചെയ്തതാണെന്നുമാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുളളതായാണ് പൊലീസ് സംശയം പ്രകടിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റമോർട്ടം നടത്തിയതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com