ഇൻഡ്യ സഖ്യത്തിനൊപ്പം ആന്ധ്ര പിടിക്കാൻ സിപിഐഎം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകും

പട്ടികജാതി സംവരണ മണ്ഡലമായ അരക്കു ലോക്സഭ മണ്ഡലത്തിലാണ് സിപിഐഎം മത്സരിക്കുക
ഇൻഡ്യ സഖ്യത്തിനൊപ്പം ആന്ധ്ര പിടിക്കാൻ സിപിഐഎം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകും

ഹൈദരാബാദ്: ഇൻഡ്യ സഖ്യത്തിൻ്റെ സീറ്റ് പങ്കുവെക്കൽ കരാറിൻ്റെ ഭാ​ഗമായി സീറ്റ് വിഭജനത്തിൽ ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും സിപിഐമ്മിന് പങ്കുവെച്ച് കോൺ​ഗ്രസ്. ആന്ധ്രപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ എസ് ശർമിളയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിച്ചത്.

പട്ടികജാതി സംവരണ മണ്ഡലമായ അരക്കുലാണ് സിപിഐഎം മത്സരിക്കുക. റമ്പച്ചോടവാരം, ​ഗണ്ണവാരം, മം​ഗള​ഗിരി, കുറുപ്പം, നെല്ലൂർ ടൗൺ, വിജയവാഡ സെൻട്രൽ, ​ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിൽ സിപിഐഎം സ്ഥാനാർത്ഥികളെ നിർത്തും.

ആന്ധ്രയിലെ നിർണായക സീറ്റായ വിജയവാഡ സെൻട്രലും സിപിഐഎം തന്നെ മത്സരിക്കുമെന്ന് എ പി സി സി വൈസ് പ്രസിഡൻ്റ് കെ ശിവാജി പറഞ്ഞു. ആന്ധ്ര പ്രദേശിൽ സിപിഐയും ഇൻഡ്യ സഖ്യത്തിൻ്റെ ഭാ​ഗമാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ധാരണ കോൺ​ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇൻഡ്യ സഖ്യത്തിനൊപ്പം ആന്ധ്ര പിടിക്കാൻ സിപിഐഎം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകും
മഴയുണ്ടെങ്കിലും ചൂട് തുടരും; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com