ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് നേരെ കല്ലേറ്, പരിക്ക്; യാത്ര തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും

ബസ് പര്യടനം വിജയവാഡയിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്.
ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് 
നേരെ കല്ലേറ്, പരിക്ക്; യാത്ര തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് കല്ലേറില്‍ പരിക്ക്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബസ് പര്യടനം വിജയവാഡയിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. മേമന്ത സിദ്ധാം എന്ന ബസ് പര്യടനത്തിന് നേരെ സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്ററിന് സമീപത്ത് വെച്ച് അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ മുഖ്യമന്ത്രിയുടെ ഇടതു പുരികത്തിന് മുകളില്‍ ആഴത്തിലുള്ള മുറിവേറ്റു. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമീപത്ത് നിന്നിരുന്ന എംഎല്‍എ വെള്ളാമ്പള്ളിക്കും കല്ലേറില്‍ പരിക്കേറ്റു. മുഖ്യമന്ത്രി ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുമ്പോഴായിരുന്നു കല്ലേറ്. അപകടം നടന്ന ഉടന്‍ ബസിനുള്ളില്‍ കയറ്റി ഡോക്ടര്‍മാര്‍ ഇരുവര്‍ക്കും ചികിത്സ നല്‍കി.

പ്രാഥമിക ചികിത്സക്ക് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി യാത്ര പുനരാരംഭിച്ചു. ടിഡിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിജയവാഡയിലെ വൈഎസ്ആര്‍സിപി നേതാക്കള്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com