ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികൾ ഉപയോഗിച്ചത്; 35 സിം കാർഡ്, വ്യാജ ആധാർ ഡ്രൈവിംഗ് ലൈസൻസുകൾ

ഒരു മാസത്തിലേറെ കാലം അന്വേഷണ ഏജൻസിയിൽ നിന്ന് മറഞ്ഞു നിൽക്കാൻ പ്രതികളെ സഹായിച്ചത് ഇതെല്ലാമായിരുന്നു
ബെംഗളൂരു സ്‌ഫോടനക്കേസിലെ  പ്രതികൾ ഉപയോഗിച്ചത്; 35 സിം കാർഡ്, വ്യാജ ആധാർ ഡ്രൈവിംഗ്  ലൈസൻസുകൾ

ബെംഗളൂരു : വ്യാജപേരിലുള്ള 35 സിം കാർഡുകളാണ് രാമേശ്വരം കഫേ സ്‌ഫോടനത്തിന് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. സിം കാർഡുകൾക്ക് പുറമെ മഹാരാഷ്ട്ര മുതൽ കർണാടക, തമിഴ്നാട് വരെയുള്ള വിലാസങ്ങളുള്ള വ്യാജ ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും പ്രതികളുടെ പക്കലുണ്ടായിരുന്നു. ഒരു മാസത്തിലേറെ കാലം അന്വേഷണ ഏജൻസിയിൽ നിന്ന് മറഞ്ഞു നിൽക്കാൻ പ്രതികളെ സഹായിച്ചത് ഇതെല്ലാമായിരുന്നു.

ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ ഐഇഡി സ്ഥാപിച്ച മുസാവിർ ഹുസൈൻ ഷാസിബിനെയും അദ്ബുൽ മത്തീൻ താഹയെയും കഴിഞ്ഞ ദിവസമാണ് എൻഐഎ അറസ്റ്റ് ചെയ്യുന്നത്. മാർച്ച് ഒന്നിന് സ്ഫോടനം നടത്തിയ ശേഷം ഇരുവരും രണ്ട് വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു.

അവസാനം ഇരുവരും കൊൽക്കത്തയിൽ കണ്ടുമുട്ടുകയും വിദേശത്തേക്ക് കടക്കാൻ നോക്കുകയും ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. ബംഗളുരുവിലെ പ്രത്യേക കോടതിയിൽ വിചാരണ നടത്തിയ ശേഷം ഇരുവരെയും പത്ത് ദിവസത്തെ എൻഐഐ കസ്റ്റഡിയിൽ വിട്ടു.

മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുള്ള യുഷ ഷാനവാസ് പട്ടേൽ എന്ന പേരിലാണ് ഷാസിബ് കൊൽക്കത്തയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചിരുന്നത് . കർണാടകയിൽ നിന്നുള്ള വിഘ്‌നേഷ് ബിഡി എന്ന വിലാസത്തിൽ ഒരു ഹോട്ടലിലും അൻമോൽ കുൽക്കർണി എന്ന പേരിൽ മറ്റൊരു ഹോട്ടലിലും താഹ വ്യാജ പേരുകൾ ഉപയോഗിച്ചതായാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com