പെരുന്നാൾ ദിനത്തിൽ ഹരിയാനയിൽ സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബസ് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു
പെരുന്നാൾ ദിനത്തിൽ 
ഹരിയാനയിൽ സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഹരിയാനയിൽ സ്കൂൾ ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. 20തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചെറിയ പെരുന്നാൾ ദിനത്തിൽ ഹരിയാനയിലെ മഹേന്ദ്ര​ഗഡ് ന​ഗരത്തിലാണ് അപകടം ഉണ്ടായത്. ഹരിയാനയിലെ ജിഎൽ പബ്ലിക് സ്കൂളിലെ നാല് മുതൽ 10 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ചെറിയ പെരുന്നാൾ ദിനത്തിൽ അവധിയാണെങ്കിലും തുറന്നുപ്രവർത്തിച്ച സ്കൂളാണ് ജിഎൽ പബ്ലിക് സ്കൂൾ. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ 12 വിദ്യാർത്ഥികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ റോഹ്തക് ആശുപത്രിയിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം പറയുന്നത്. അമിതവേഗതയിൽ വന്ന വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതായി പൊലീസ് വ്യത്തങ്ങൾ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അർഷ് വർമ ​​പറഞ്ഞു. ഡ്രൈവറെ മെഡിക്കൽ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ബസിൻ്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല. ബസിൻ്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൻ്റെ കാലാവധി ആറ് വർഷം മുമ്പ് അതായത് 2018ൽ അവസാനിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നതായും അധികൃതർ വ്യക്തമാക്കി.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. 'ഹരിയാനയിലെ മഹേന്ദ്ര​ഗഡിലുണ്ടായ അപകടം വളരെ വേദനയുണ്ടാക്കുന്നതാണ്. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ കുട്ടികൾ പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടെ. അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകണമെന്ന് സംസ്ഥാന സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും നിർദേശം നൽകിയിട്ടുണ്ട്', എക്സിൽ കുറിച്ചു.

പെരുന്നാൾ ദിനത്തിൽ 
ഹരിയാനയിൽ സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബാലറ്റിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ തെറ്റ്; ഗുരുതര പിഴവെന്ന് സിപിഐ

പ്രാദേശിക ഭരണകൂടം പരിക്കേറ്റവരെ സഹായിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി പറഞ്ഞു. 'മഹേന്ദ്രഗഡിലെ കനീനയിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടതിൽ ദു:ഖമുണ്ട്. നിരപരാധികളായ കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനശോചനം അറിയിക്കുന്നു. പരിക്കേറ്റവരെ സഹായിക്കാൻ പ്രാദേശിക ഭരണകൂടം തയ്യാറാണ്. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ', അദ്ദേഹം എക്സിൽ കുറിച്ചു.

സ്‌കൂൾ അവധി ദിനത്തിൽ പ്രവർത്തിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സീമ ത്രിഖ പറഞ്ഞു. അപകടത്തെക്കുറിച്ച് സ്‌കൂൾ അധികൃതരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com