അഭിനേതാക്കളെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് കൃത്രിമ വിവരം സൃഷ്ടിച്ചു: ഉമര്‍ ഖാലിദിനെതിരെ പൊലീസ്

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്
അഭിനേതാക്കളെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് കൃത്രിമ വിവരം സൃഷ്ടിച്ചു: ഉമര്‍ ഖാലിദിനെതിരെ പൊലീസ്

ന്യൂഡല്‍ഹി: ജാമ്യാപേക്ഷയില്‍ തനിക്കനുകൂലമായി വിവരങ്ങള്‍ സൃഷ്ടിക്കാന്‍ ഉമര്‍ ഖാലിദ് സോഷ്യല്‍ മീഡിയയില്‍ കൃത്രിമം കാട്ടിയെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍. ഉമര്‍ ഖാലിദിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.

ചില അഭിനേതാക്കള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി പ്രമുഖരുമായി ഉമര്‍ ഖാലിദിന് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കൃത്രിമ വിവരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ചില വാര്‍ത്താലിങ്കുകള്‍ ഉമര്‍ ഖാലിദ് ഇവര്‍ക്ക് അയച്ചുകൊടുക്കുകയും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് തനിക്കനുകൂലമായി ചില പ്രത്യേക ആഖ്യാനം സൃഷ്ടിക്കുന്നതിനാണെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയില്‍ പറഞ്ഞത്.

വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉമര്‍ ഖാലിദിന്റെ നടപടിയെന്നാണ് അഭിനേതാക്കളുള്‍പ്പടെയുള്ളവരുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതെന്ന് പറഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടര്‍, ഒരു വാര്‍ത്താ ചാനല്‍ ഖാലിദിന്റെ പിതാവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും കോടതിയില്‍ പ്ലേ ചെയ്തു. സുപ്രീംകോടതിയില്‍ വിശ്വാസമില്ലെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ഇങ്ങനെയാണ് തെറ്റായ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com