ഇന്ത്യയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് 'വടക്ക്-തെക്ക്' വിഭജനം സൃഷ്ടിക്കുന്നു; അമിത് ഷാ

കോണ്‍ഗ്രസും ആര്‍ജെഡിയും പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നു
ഇന്ത്യയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് 'വടക്ക്-തെക്ക്' വിഭജനം സൃഷ്ടിക്കുന്നു; 
അമിത് ഷാ

ഗയ: രാജ്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് വടക്ക്-തെക്ക് വിഭജനം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസും ആര്‍ജെഡിയും പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അവരുടെ നേതാവ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം ഛിദ്രശക്തികള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്‍ഡിഎയ്ക്ക് 400ലധികം സീറ്റുകള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ആര്‍ജെഡിയും പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണ്. അതിനാലാണ് ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതില്‍ പ്രതിഷേധിക്കുന്നതെന്നും ഷാ പറഞ്ഞു.

കോണ്‍ഗ്രസിന് ഒരിക്കലും അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമില്ലെന്നും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com