എഎപിയില്‍ പൊട്ടിത്തെറി; മന്ത്രി രാജിവെച്ചു

പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാര്‍ ആരോപിച്ചു.
എഎപിയില്‍ പൊട്ടിത്തെറി; മന്ത്രി രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി തൊഴില്‍-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. മന്ത്രി സ്ഥാനത്തിന് പിറകേ ആംആദ്മി പാര്‍ട്ടി അംഗത്വവും രാജിവെച്ചു. മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയില്‍ കഴിയവെയാണ് മന്ത്രിയുടെ രാജി. മദ്യനയ കേസില്‍ രാജ്കുമാര്‍ ആനന്ദിന്റെ വീട്ടില്‍ ഇ ഡി റെയിഡ് നടത്തിയിരുന്നു.

പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാര്‍ ആരോപിച്ചു. 'അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് കണ്ടപ്പോഴാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ അതേ പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അതിനാലാണ് രാജിവെക്കുന്നത്.' രാജ് കുമാര്‍ ആനന്ദ് പറഞ്ഞു. എഎപി അഴിമതിയുടെ ചിഹ്നമാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കില്ലെന്നും രാജ് കുമാര്‍ ആനന്ദ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധ നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു.

ആംആദ്മി പാര്‍ട്ടിയിലെ ഉയര്‍ന്ന പദവികളില്‍ ദളിത് നേതാക്കളില്ല. ദളിത് എംഎല്‍എമാര്‍, മന്ത്രിമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കൊന്നും പാര്‍ട്ടിയില്‍ നിന്നും ബഹുമാനം ലഭിക്കുന്നില്ലെന്നും രാജ്കുമാര്‍ ആനന്ദ് തുറന്നടിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com