'മകളെ തിരയുന്നത് നിര്‍ത്തൂ'; കൊലപ്പെടുത്തി മൂന്നാംനാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം, ദുരൂഹത

പൊലീസിൽ വിവരം അറിയിച്ചാൽ അവളുടെ മൃതദേഹത്തിൻ്റെ കഷണങ്ങൾ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഹരംഗുളിൽ എറിയുമെന്നും ഭീഷണിയുമുണ്ടായിരുന്നു
'മകളെ തിരയുന്നത് നിര്‍ത്തൂ';  കൊലപ്പെടുത്തി മൂന്നാംനാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം, ദുരൂഹത

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി മൂന്നാംനാള്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് സന്ദേശം. 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഭാഗ്യ ശ്രീ സൂര്യകാന്താ സുഡെയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വാഗോലി പ്രദേശത്ത് നിന്ന് ശിവം ഫുലാവാലയെ (21), ഇയാളുടെ സഹായികളായ സുരേഷ് ശിവജി ഇന്ദുരെ (23), സാഗർ രമേഷ് ജാദവ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ സെൽ ഫോണിൽ നിന്ന് അമ്മയ്ക്കാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

'ഭാഗ്യശ്രീയെ തിരയുന്നത് നിര്‍ത്തൂ, അവളെ ഞങ്ങള്‍ തട്ടിക്കൊണ്ട് പോയി. ഭാഗ്യശ്രീയെ വിദേശത്തേക്ക് അയച്ചു. ജീവനോടെ വിട്ടു നല്‍കണമെങ്കില്‍ മോചനദ്രവ്യമായി 9 ലക്ഷം രൂപ അവളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം'- മാതാപിതാക്കളോട് പ്രതികൾ ആവശ്യപ്പെട്ടു. പൊലീസിൽ വിവരം അറിയിച്ചാൽ മകളുടെ മൃതദേഹം കഷണങ്ങളാക്കി മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഹരംഗുളിൽ എറിയുമെന്നും ഭീഷണിയുമുണ്ടായിരുന്നു.

എന്നാൽ മാർച്ച് 30ന് ഭാ​ഗ്യശ്രീയെ കൊല്ലപ്പെട്ടുവെന്നാണ് പൂനെ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഏപ്രിൽ രണ്ടിനാണ് മോചന ദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം വന്നത്. കേസ് അന്വേഷണത്തിലെ ശ്രദ്ധ തിരിക്കാനും ഭാഗ്യശ്രീ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തെയും അന്വേഷണ ഉദ്യോഗസ്ഥരെയും വിശ്വസിപ്പിക്കാനുമാണ് ഇത്തരത്തിൽ സന്ദേശം അയട്ടതെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ മനോജ് പാട്ടീൽ പറഞ്ഞു.

'മാർച്ച് 30 ന് കോളേജ് സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേർ ചേര്‍ന്ന് വാടകയ്‌ക്കെടുത്ത കാറിൽ ഭാ​ഗ്യശ്രീയെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ട്. പണത്തിന് വേണ്ടിയാണ് അവർ കുറ്റകൃത്യം ചെയ്തതെന്നാണ് സംശയിക്കുന്നത്. ജീവനോടെയിരുന്നാൽ പെണ്‍കുട്ടി എല്ലാ കാര്യങ്ങളും പൊലീസിനോട് പറയുമെന്ന് കരുതിയാണ് ഇവർ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയവർക്ക് പണമൊന്നും നൽകിയിട്ടില്ല', പൊലീസ് കമ്മീഷണർ പറഞ്ഞു.

ഭാഗ്യശ്രീയുടെ മാതാപിതാക്കൾക്ക് മോചനദ്രവ്യ സന്ദേശം അയച്ചത് മുംബൈയിലെ ജോഗേശ്വരി പ്രദേശത്തുനിന്നാണെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് സംഘം മുംബൈയിലേക്ക് പോയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഭാഗ്യശ്രീയുടെ മൊബൈൽ ഫോൺ കോളുകളും അവളുടെ ബാങ്ക് അക്കൗണ്ടും സംബന്ധിച്ച അന്വേഷണത്തിൽ, നന്ദേഡ് ജില്ല സ്വദേശിയും വാഗോളിയിലെ ജിഎച്ച് റെയ്‌സോണി കോളേജിലെ ബിഇ (ഐടി) വിദ്യാർത്ഥിയുമായ ശിവം ഫുലാവാലയെ പൊലീസ് കണ്ടെത്തി. ഭാഗ്യശ്രീ ഇതേ കോളേജിലെ ബിഇ (കമ്പ്യൂട്ടർ) വിദ്യാർത്ഥിനിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്കും നന്ദേഡിലേക്കും പോയ ഇവർ വീണ്ടും പൂനെയിലേക്ക് മടങ്ങിയതായി പൊലീസ് അറിയിച്ചു.

വിമാന നഗർ പ്രദേശത്തെ സക്കോർ നഗറിലാണ് ഭാഗ്യശ്രീയുടെ താമസം. കഴിഞ്ഞ രണ്ട് വർഷമായി ശിവത്തെ ഭാ​ഗ്യശ്രീയ്ക്ക് അറിയാം. ഇരുവരും ഒരേ കോളേജിൽ പഠിക്കുന്നവരാണ്. മറാത്ത്വാഡ സ്വദേശികളായതിനാലും പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മാർച്ച് 28 ന് ഭാ​ഗ്യശ്രീ ശിവയെ കണ്ടിരുന്നെന്നും എസ്പി പറഞ്ഞു.

കൊല്ലപ്പെട്ട ദിവസം രാത്രി ഒമ്പത് മണിയ്ക്ക് വിമാന നഗറിലെ ഫീനിക്സ് മാളിലേക്ക് ഭാ​ഗ്യശ്രീ പോയി. ഒരു സുഹൃത്തിൻ്റെ ജന്മദിനത്തിന് പോകുകയാണെന്ന് പറഞ്ഞാണ് ഭാ​ഗ്യശ്രീ പോയത്. എന്നാൽ പിന്നീട് കാണാതാവുകയായിരുന്നു. ഏപ്രിൽ രണ്ടിന് ഭാ​ഗ്യശ്രീയുടെ കുടുംബാംഗങ്ങൾ വിമാന നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

കേസിൽ ഐപിസി സെക്ഷൻ 364 (എ) (തട്ടിക്കൊണ്ടുപോകൽ) പ്രകാരം എഫ്ഐആർ ഫയൽ ചെയ്തു. മാർച്ച് 30 ന് തൻ്റെ സുഹൃത്തുക്കളായ സുരേഷിനും സാഗറിനും ഒപ്പം വാടകയ്‌ക്കെടുത്ത കാറിൽ ഫീനിക്‌സ് മാളിലെത്തിയ ശിവമിനൊപ്പം ഭാഗ്യശ്രീ പോയതായി അന്വേഷണത്തിൽ കണ്ടെത്തി. മൂവരും ചേർന്ന് അവളെ കാറിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം സംഘം ഭാഗ്യശ്രീയെ അഹമ്മദ്‌നഗർ ജില്ലയിലെ കമർഗാവ് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിജയ്കുമാർ മഗർ പറഞ്ഞു. മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം നിലത്ത് കുഴിച്ചിടുകയായിരുന്നു. ഞായറാഴ്ച പൊലീസ് സംഭവസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു. ഐപിസി സെക്ഷൻ 302 (കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന), 201 (തെളിവുകൾ അപ്രത്യക്ഷമാകുന്നതിന് കാരണമാകുന്നു), 404 (മരണസമയത്ത് മരിച്ച വ്യക്തിയുടെ സ്വത്ത് സത്യസന്ധമല്ലാത്ത ദുരുപയോഗം), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി.

മൂന്ന് പ്രതികളെയും തിങ്കളാഴ്ച ഉച്ചയ്ക്ക് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് വി ബിരാജ്ദാറിന് മുന്നിൽ ഹാജരാക്കി. ഇരയുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മൊബൈൽ ഫോൺ, മോചനദ്രവ്യ സന്ദേശം അയക്കാൻ ഉപയോഗിച്ച സിം കാർഡ് എന്നിവ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

'മകളെ തിരയുന്നത് നിര്‍ത്തൂ';  കൊലപ്പെടുത്തി മൂന്നാംനാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം, ദുരൂഹത
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനും ഗൂഢാലോചന എങ്ങനെ, എവിടെയാണ് നടത്തിയതെന്നറിയാനും കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കാനും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ നീലം യാദവ് ഇത്പെ ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണത്തിനായി മൂന്ന് പ്രതികളെയും കോടതി ഏപ്രിൽ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com