'മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍'; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതിൽ 24,799,527 ഫോളോവേഴ്സ് വ്യാജമാണ്
'മോദിയുടെ ഫോളോവേഴ്സിൽ 
60 ശതമാനം വ്യാജന്മാര്‍'; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

ന്യൂഡഹി: സമൂഹമാധ്യമമായ എക്സിൽ വലിയ ഫോളോവേഴ്സുള്ള മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം പേരും വ്യാജമാണെന്ന് അടുത്തിടെ ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെയും സർക്കാരുകളെയും അവരുടെ ഡിജിറ്റൽ സ്ട്രാറ്റജി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി.

40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതിൽ 24,799,527 ഫോളോവേഴ്സ് വ്യാജമാണ്. വിശ്വസനീയമായ 16191,426 ഫോളോവേഴ്സാണ് മോദിക്കുള്ളതെന്ന് അവകാശപ്പെടുന്ന ഗ്രാഫാണ് ട്വിപ്ലോമസി ട്വീറ്റ് ചെയ്തത്. എക്സ് ഓഡിറ്റിനെ അടിസ്ഥാനമാക്കിയാണ് ട്വിപ്ലോമസി ആ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഫോളോവേഴ്‌സിൻ്റെ അനുപാതം, അവസാന ട്വീറ്റിൻ്റെ തീയതി, ട്വീറ്റുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

മോദിയുടെ മാത്രമല്ല അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, സൽമാൻ രാജാവ് തുടങ്ങിയ മുൻ നിര നേതാക്കൾക്കും എക്സിൽ വ്യാജ ഫോളോവേഴ്സ് ഉണ്ടെന്നും ട്വീറ്റിൽ പറയുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിന് 3,696,460 വ്യാജ ഫോളോവേഴ്‌സും 1,715,634 വിശ്വസനീയരും ഉണ്ടെന്നും ട്വിപ്ലോമസി വെളിപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com