കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും; പഞ്ചസാര ഫാക്ടറിക്കായി ഭൂമി നഷ്ടപ്പെട്ടവരുടെ ഭീഷണി

രണ്ട് മാസത്തിലേറെയായി ബന്നാരി അമ്മൻ പഞ്ചസാര ഫാക്ടറിക്ക് പുറത്ത് ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് ഈ ഗ്രാമവാസികൾ
കർണ്ണാടകയിൽ തിരഞ്ഞെടുപ്പ്  ബഹിഷ്കരിക്കും; പഞ്ചസാര ഫാക്ടറിക്കായി  ഭൂമി നഷ്ടപ്പെട്ടവരുടെ ഭീഷണി

ബംഗളുരു: കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഏറ്റെടുത്ത മൈസൂരു ജില്ലയിലെ വരുണ അസംബ്ലി മണ്ഡലത്തിലെ അളഗഞ്ചി ഗ്രാമത്തിലെ നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഷുഗർ ഫാക്ടറിക്ക് വേണ്ടി തങ്ങളുടെ ഭൂമിയേറ്റടുത്തപ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചില്ല എന്നാണ് പരാതി. ജോലി അടക്കമുള്ളവ വാഗ്ദാനം ചെയ്തതിന് പുറത്താണ് ഭൂമി നൽകിയതെന്നും എന്നാൽ ഷുഗർ ഫാക്ടറി തുടങ്ങിയതിന് ശേഷം സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ഇവർ പറയുന്നു.

രണ്ട് മാസത്തിലേറെയായി ബന്നാരി അമ്മൻ പഞ്ചസാര ഫാക്ടറിക്ക് പുറത്ത് ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് ഈ ഗ്രാമവാസികൾ. ചാമരാജ നഗർ ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസിന് വേണ്ടി പ്രദേശത്ത് പ്രചാരണം നടത്തുമ്പോൾ മുൻ സ്ഥലം എംഎൽഎയും മുഖ്യമന്ത്രിയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യയ്‌ക്കെതിരെ ഇവർ രോഷാകുലരാവുകയും ഗ്രാമത്തിൽ ആരും വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണെന്ന് സമരക്കാർ ആരോപിച്ചപ്പോൾ, അധികാരികൾ വിളിച്ചുചേർത്ത യോഗത്തിൽ ഭൂമി ഏറ്റെടുത്ത കർഷകരുടെ മക്കൾക്ക് തൊഴിൽ നൽകുമെന്ന് പഞ്ചസാര ഫാക്ടറി മാനേജ്മെൻ്റ് ഉറപ്പുനൽകിയതായി ശ്രീ യതീന്ദ്ര അവകാശപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗ്രാമത്തിൽ ബൂത്ത് സ്ഥാപിക്കുന്നതിനെ എതിർക്കുമെന്നും ഗ്രാമവാസികൾ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com