ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടി തമിഴ്‌ വ്യവസായി

തമിഴ്‌നാട്ടിൽ നിന്നുള്ള 28 കാരനായ ശരൺ എന്ന വ്യവസായിയാണ് ഏപ്രിൽ 8 ന് ബംഗളൂരു ഹൈ ഗ്രൗണ്ടിലെ ഒരു നക്ഷത്ര ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടിയത്
ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടി തമിഴ്‌ വ്യവസായി

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടി തമിഴ്‌ വ്യവസായി. തമിഴ്‌നാട്ടിൽ നിന്നുള്ള 28 കാരനായ ശരൺ ആണ് ഏപ്രിൽ 8 ന് ബെംഗളൂരു ഹൈ ഗ്രൗണ്ടിലെ ഒരു നക്ഷത്ര ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടിയത് . രണ്ട് ദിവസം മുമ്പാണ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇദ്ദേഹം മുറിയെടുത്തത്. 19 ആം നിലയുടെ ഔട്ട് വിൻഡോയിലൂടെ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നത് കണ്ട ഇയാളോട് സെക്യൂരിറ്റി ജീവനക്കാരൻ താഴേയ്ക്കിറങ്ങാൻ പറഞ്ഞെങ്കിലും താഴേയ്ക്ക് ചാടുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ ഇയാൾ മൂന്നിലധികം തവണ റൂമെടുക്കുകയും പെട്ടെന്ന് തന്നെ റൂം ഒഴിവാക്കി പോവുകയും ചെയ്തിരുന്നതായി ഹോട്ടൽ അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണമറിയാൻ പോലീസ് ശരണിന്റെ ബന്ധുക്കളെ ബന്ധപ്പെട്ട് വരികയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com