ബന്ധത്തിൽ നിന്ന് പിന്മാറിയില്ല, ഒഴിവാക്കാൻ മലയാളി നഴ്സിനെ കൊല്ലപ്പെടുത്തി ; സുഹ്യത്ത് പിടിയിൽ

ഭോപ്പാലിൽ നഴ്സായി ജോലിചെയ്യുകയായിരുന്ന ടി എം മായയാണ് കൊല്ലപ്പെട്ടത്
ബന്ധത്തിൽ നിന്ന് പിന്മാറിയില്ല,  ഒഴിവാക്കാൻ മലയാളി നഴ്സിനെ  കൊല്ലപ്പെടുത്തി ; സുഹ്യത്ത് പിടിയിൽ

മധ്യപ്രദേശ്: ഭോപ്പാലിൽ 37കാരിയായ മലയാളി നഴ്സ് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭോപ്പാലിൽ നഴ്സായി ജോലിചെയ്യുകയായിരുന്ന ടി എം മായയാണ് കൊല്ലപ്പെട്ടത്. ​സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ ദീപക് കട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗായത്രി വിഹാർ കോളനിയിലാണ് മായ താമസിച്ചിരുന്നത്.

കൊല്ലപ്പെട്ട മായയും ദീപകും തമ്മിൽ അഞ്ച് വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ദീപക് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറാൻ മായ വിസമ്മതിച്ചതാണ് കൊലക്ക് പിന്നിലെ കാരണമെന്നും പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായ മായയെ ദീപിക് തന്നെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ എത്തിച്ചത്. മായ തലകറങ്ങി വീണതാണെന്നും ദീപക് ആശുപത്രിയിൽ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മായ മരിച്ചിരുന്നു. ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ദീപക്കിനെ ഹലാൽപുർ ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

എന്നാൽ ചോദ്യം ചെയ്യലിനിടെ ദീപക് തന്നെയാണ് മായയെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. ശ്വാസം മുട്ടിയാണ് മായ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മായ മരിച്ച് നാല് മണിക്കൂറിന് ശേഷമാണ് ദീപക് ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

കാൺപൂരിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ദീപകിനെ കാണാൻ മായ ഇടക്കിടെ വരാറുണ്ടായിരുന്നു. തന്ത്രപരമായി ഭാര്യയെയും കുടുംബത്തെയും അവിടെ നിന്ന് മാറ്റിയ ശേഷമാണ് മായയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ബുധനാഴ്ചയാണ് മായ ഫ്ളാറ്റിൽ എത്തിയത്. ഫ്ളാറ്റിലെത്തിയ മായയുമായി ദീപക് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീടാണ് ബന്ധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. ഇതിന് ശേഷമായിരുന്നു ദീപക് മായയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുൻപ് ഇരുവരും ഒരേ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് അവിടെ നിന്ന് മാറി ഭർത്താവിനും മകനും ഒപ്പം താമസിച്ചു വരികയായിരുന്നു മായ. എന്നാൽ ദീപക്കുമായുള്ള ബന്ധം മായ തുടരുകയായിരുന്നു.

ബന്ധത്തിൽ നിന്ന് പിന്മാറിയില്ല,  ഒഴിവാക്കാൻ മലയാളി നഴ്സിനെ  കൊല്ലപ്പെടുത്തി ; സുഹ്യത്ത് പിടിയിൽ
തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഭയാനകമായ സംഭവം; പാനൂരിലെ ബോംബ് സ്ഫോടനത്തിൽ എപി അബ്ദുള്ളക്കുട്ടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com