രാമേശ്വരം കഫെ സ്ഫോടനം; അറസ്റ്റിലായ പ്രതിയുടെ ഫോൺ നേരത്തെ ഉപയോഗിച്ചിരുന്നത് ബിജെപി പ്രവർത്തകൻ

ശിവമോഗ ജില്ലയിലെ ബിജെപി പ്രവർത്തകനായ സായ്പ്രസാദിനെ ദേശീയ അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു
രാമേശ്വരം കഫെ സ്ഫോടനം; അറസ്റ്റിലായ പ്രതിയുടെ ഫോൺ നേരത്തെ ഉപയോഗിച്ചിരുന്നത് ബിജെപി പ്രവർത്തകൻ

ബംഗളൂരു: രാമേശ്വരം കഫെ സ്ഫോടനം പുതിയ വഴിത്തിരിവിലേക്ക്. മാർച്ച് ഒന്നിന് ബിജെപി പ്രവർത്തകൻ ബംഗളൂരുവിൽ നിന്ന് വാങ്ങിയ സെക്കന്റ് ഹാൻഡ് ഫോൺ ആണ് കഫെ സ്ഫോടനം നടന്ന ദിവസങ്ങളിലും തുടർന്നും അറസ്റ്റിലായ ഏക പ്രതി മുസമ്മിൽ ഉപയോഗിച്ചിരുന്നത് എന്നതാണ് കേസിലെ പുതിയ വഴിത്തിരിവ്.

ശിവമോഗ ജില്ലയിലെ ബിജെപി പ്രവർത്തകനായ സായ്പ്രസാദിനെ ദേശീയ അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. മാർച്ച് 27 ന് എൻഐഎ തിരച്ചിൽ നടത്തിയ സർദാർ നവീദ് നടത്തിയിരുന്ന തീർത്ഥഹള്ളിയിലെ മൊബൈൽ സ്റ്റോറിൽ പ്രസാദ് പതിവായി സന്ദർശകനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടയിൽ ബിജെപി പ്രവർത്തകൻ തന്റെ ഫോൺ വിൽക്കുകയും തീർത്ഥഹള്ളിയിലെ മൊബൈൽ ഷോപ്പിൽ നിന്ന് മറ്റൊരു ഫോൺ വാങ്ങുകയും ചെയ്തു. ഈ ഫോണാണ് പ്രതി മുസമ്മിൽ ഉപയോഗിച്ചിരുന്നത്. കേസിൽ പിടികൂടാനുള്ള മറ്റു രണ്ട് പ്രതികളെ ശരീഫ് ബന്ധപ്പെട്ടിരുന്നതും ഈ മൊബൈൽ ഫോൺ വഴിയിലായിരുന്നു.

സായിപ്രസാദിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ബി ജെ പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കാവി പടക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നായിരുന്നു കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവിവിൻ്റെ വിമർശനം. സ്ഫോടനത്തിന്‍റെ പേരിൽ നേരത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ വിമർശിച്ച ബിജെപി ഇപ്പോൾ നിലപാട് വ്യക്തമാക്കണമെന്നും ദിനേഷ് ഗുണ്ടറാവും ആവശ്യപ്പെട്ടു. മതസംരക്ഷണത്തിന്‍റെ പേരിൽ ബിജെപി പ്രചരിപ്പിക്കുന്ന കാവി തീവ്രവാദം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതിന് ഇതിലും വ്യക്തമായ തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com