ബീഫ് ഇഷ്ടമുള്ളത് കൊണ്ടാണ് കങ്കണക്ക് മത്സരിക്കാൻ അവസരം നൽകിയതെന്ന പരിഹാസത്തിന് മറുപടിയുമായി ബിജെപി

സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്ന പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്ത് ഉള്ളത് അത് അറിയാവുന്ന ഇന്ത്യയിലെ സ്ത്രീകൾ ഉറപ്പായും സ്ത്രീ വിരു​ദ്ധ പാർട്ടിയായ കോൺ​ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും അവർ പറ‍ഞ്ഞു.
ബീഫ് ഇഷ്ടമുള്ളത് കൊണ്ടാണ് കങ്കണക്ക് മത്സരിക്കാൻ അവസരം നൽകിയതെന്ന പരിഹാസത്തിന് മറുപടിയുമായി ബിജെപി

മഹാരാഷ്ട്ര: ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്തിനെതിരെ കോൺ​ഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ നടത്തിയ പ്രസ്താവനയിൽ ആഞ്ഞടിച്ച് ബി‍ജെപി നേത‍‍‍‍ൃത്വം. കങ്കണ റണാവത്തിന് ബീഫ് ഇഷ്ടമാണ് ബീഫ് കഴിക്കാറുമുണ്ട് എന്ന ട്വീറ്റ് ചൂണ്ടികാണിച്ചായിരുന്നു വിജയ് വഡെറ്റിവാറിൻ്റെ ആരോപണം. ഇത് അറിഞ്ഞിട്ടും ബിജെപി കങ്കണയെ സ്ഥാനാർത്ഥിയാക്കി എന്നും അദ്ദേഹം കളിയാക്കി.

വിജയ് വഡെറ്റിവാറിൻ്റെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഷായിന എൻ സി വീഡിയോയിലൂടെയാണ് മറുപടിയുമായി രം​ഗത്തെത്തിയത്. ബീഫ് കഴിക്കുന്ന കൊണ്ടാണ് കങ്കണയെ ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്ന് പറയാൻ രാഷ്ട്രീയപരമായി വിജയ് വഡെറ്റിവാറിന് എങ്ങനെ ധൈര്യം വന്നു. മഹാരാഷ്ട്രയിലെ കോൺ​ഗ്രസ് നേതാവിൻ്റെ ഭാ​ഗത്ത് നിന്നും കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ ഭാ​​ഗത്ത് നിന്നും ആദ്യമായല്ല പരിഹാസ്യകരമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്.

ഇതിന് മുൻപും കോൺ​ഗ്രസിലെ പല നേതാക്കളും ഇത്തരത്തിൽ അപകീർത്തീകരമായ പല അഭിപ്രായങ്ങളും കങ്കണക്കെതിരെ പറഞ്ഞിട്ടുണ്ട്. 'വിപണിയിലെ മൂല്യം എത്രയാണെന്നായിരുന്നു' മുതിർന്ന നേതാവ് സുപ്രിയ ശ്രീനേറ്റിൻ്റെ ആരോപണം. കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവ് സോണിയ ​ഗാന്ധിയുടെ അതെ പ്രായമുള്ള ​ഹേമ മാലിനിയെ പോലും പ്രായം നോക്കാതെയാണ് ആക്രമിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കാത്ത തീർത്തും സ്ത്രീ വിരു​ദ്ധ പാർട്ടിയാണ് കോൺ​ഗ്രസ് എന്നും ഷായിന തുറന്നടിച്ചു.

ഇതിനെതിരെ സ്ത്രീകൾ തന്നെ വോട്ടിലൂടെ മറുപടി പറയുമെന്നും അതിൻ്റെ ഫലം ജൂൺ നാലിന് വരുമ്പോൾ അത് കോൺ​ഗ്രസിന് തിരിച്ചടിയാകുമെന്നും ഷായിന പറഞ്ഞു. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്ന പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്ത് ഉള്ളത് അത് അറിയാവുന്ന ഇന്ത്യയിലെ സ്ത്രീകൾ ഉറപ്പായും സ്ത്രീ വിരു​ദ്ധ പാർട്ടിയായ കോൺ​ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും അവർ പറ‍ഞ്ഞു.

ബീഫ് ഇഷ്ടമുള്ളത് കൊണ്ടാണ് കങ്കണക്ക് മത്സരിക്കാൻ അവസരം നൽകിയതെന്ന പരിഹാസത്തിന് മറുപടിയുമായി ബിജെപി
'നിരപരാധിയാണ്, കുടുക്കിയതാണ്'; തെളിവെടുപ്പിനിടെ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതിയായ സിപിഐ നേതാവ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com