കാറില്ല, ട്രാക്ടറുണ്ട്; കുമാരസ്വാമിയുടെ ആസ്തി വിവരങ്ങൾ ഇങ്ങനെ

മൂന്ന് പൊലീസ് കേസുകളും നിലവിലുണ്ട്
കാറില്ല, ട്രാക്ടറുണ്ട്; കുമാരസ്വാമിയുടെ ആസ്തി വിവരങ്ങൾ ഇങ്ങനെ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (സെക്കുലർ) നേതാവുമായ എച്ച്‌ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കുമാസ്വാമിക്കും ഭാര്യ അനിതാ കുമാരസ്വാമിക്കുമായി 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രാമനഗര മുൻ എംഎൽഎകൂടിയായിരുന്ന അനിതക്ക് 154.39 കോടി രൂപയുടെ ആസ്തിയുണ്ട്. കുമാരസ്വാമിക്ക് സ്വന്തമായി കാറില്ല, ട്രാക്ടറുണ്ട്. കർഷകനും രാഷ്ട്രീയക്കാരനും സാമൂഹിക പ്രവർത്തകനുമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന് പൊലീസ് കേസുകളും നിലവിലുണ്ട്. 6.46 കോടി രൂപ വിലമതിക്കുന്ന ബെംഗളൂരുവിലുള്ള വീട് , 37.48 കോടി രൂപയുടെ കൃഷിഭൂമി , 47.06 ലക്ഷം രൂപയുടെ സ്വർണം , 2.60 ലക്ഷം രൂപയുടെ വജ്രങ്ങൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് ആസ്തികൾ. ഏറെനാളത്തെ സസ്പെൻസുകൾക്കൊടുവിൽ ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റാണ് കുമാരസ്വാമി. ജനങ്ങളുടെ ആഗ്രഹം മാനിച്ചാണ് കുമാരസ്വാമിയെ മത്സരിപ്പിക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു. സിറ്റിങ് എംപിയായ സുമലതയെ തഴഞ്ഞാണ് മാണ്ഡ്യ സീറ്റ് ബിജെപി സഖ്യകക്ഷിയായ ജെഡിഎസിന് നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com