'സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാനാകില്ല, കോണ്‍ഗ്രസിന് ദിശാബോധമില്ല'; രാജിവെച്ച് ഗൗരവ് വല്ലഭ്

കോണ്‍ഗ്രസിന്റെ ദിശാബോധമില്ലായ്മയില്‍ താന്‍ അസ്വസ്ഥനാണെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്
'സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാനാകില്ല, കോണ്‍ഗ്രസിന് ദിശാബോധമില്ല'; രാജിവെച്ച് ഗൗരവ് വല്ലഭ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും വക്താവുമായ ഗൗരവ് വല്ലഭിന്റെ രാജി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി ഗൗരവ് വല്ലഭ് അറിയിച്ചു. സനാതന വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്താന്‍ താല്‍പര്യമില്ലെന്ന് കാട്ടിയാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജിക്കത്ത് കൈമാറി.

കോണ്‍ഗ്രസിന്റെ ദിശാബോധമില്ലായ്മയില്‍ താന്‍ അസ്വസ്ഥനാണെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താല്‍പര്യമില്ല. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പടെ എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നുവെന്നും ഗൗരവ് എക്‌സില്‍ കുറിച്ചു.

ധനകാര്യ, സാമ്പത്തിക വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനീധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നയാളാണ് ഗൗരവ് വല്ലഭ്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. 2023ല്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com