കെജ്‌രിവാള്‍ 1980ലെ പീഡന കേസില്‍ പ്രതിയല്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത കട്ടിങ്ങ്

മുമ്പ് ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു
കെജ്‌രിവാള്‍ 1980ലെ പീഡന കേസില്‍ പ്രതിയല്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത കട്ടിങ്ങ്

ന്യൂഡല്‍ഹി: ഐഐടി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ ബലാത്സസംഗ കേസില്‍ പ്രതിയായിരുന്നുവെന്ന് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത കട്ടിങ്ങ്. വിദ്യാര്‍ഥി കാലഘട്ടമായ 1980കളിലെ തന്റെ കാമ്പസിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെജ്‌രിവാള്‍ പ്രതിയാണെന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിന്റെ വ്യാജ വാര്‍ത്താ കട്ടിങ്ങാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഓണ്‍ലൈനായി പ്രചരിക്കുന്നത്. ഡല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാള്‍ വീണ്ടും സുപ്രീംകോടതിയില്‍ തടവിലാക്കപ്പെട്ട സാഹച്യത്തിലാണ് അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

2020 ഫെബ്രുവരി എട്ടിന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതേ വ്യാജ പത്ര കട്ടിങ്ങ് പ്രത്യക്ഷപ്പെട്ടിരുന്നു. 1987 ജൂണ്‍ എട്ടിന് രാജ്യത്തെ ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചതായി വ്യാജമായി എഡിറ്റ് ചെയ്ത് സൃഷ്ടിച്ച വാര്‍ത്തയാണിത്. 'ഐഐടി വിദ്യാര്‍ഥിനി ബലാത്സംഗം ആരോപിക്കപ്പെട്ടു' എന്ന തലക്കെട്ടോടെയുള്ളതായിരുന്നു വാര്‍ത്ത. ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാമ്പസിലെ വിദ്യാര്‍ഥിനി പീഡനത്തിനിരയായി. പൊലീസ് ക്യാമ്പസ് സന്ദര്‍ശിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. അരവിന്ദ് കെജ്രിവാള്‍ എന്ന 19 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് പ്രതി എന്നാണ് വ്യാജ വാര്‍ത്തയുടെ ഉള്ളടക്കം.

2020ല്‍ വ്യാജ വാര്‍ത്ത ഓണ്‍ലൈനില്‍ സജീവമായി പ്രചരിച്ചിരുന്നു. എന്നാല്‍, 'ബൂം' നടത്തിയ അന്വേഷണത്തില്‍ വാര്‍ത്ത ക്ലിപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. വാര്‍ത്താ ലേഖനം വ്യാജമാണെന്നും ഓണ്‍ലൈന്‍ ന്യൂസ്പേപ്പര്‍ ക്ലിപ്പ് എഡിറ്റ് ചെയ്ത് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അവര്‍ കണ്ടെത്തിയിരുന്നു.

ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ കെജ്രിവാളിന്റെ സത്യവാങ്മൂലത്തില്‍ ഒരു ക്രിമിനല്‍ കുറ്റത്തിനും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയതായിരുന്നു. ഇതേ തുടര്‍ന്ന് 'ബൂം' ഡല്‍ഹി പൊലീസുമായി ബന്ധപ്പെട്ട് വിശദമായി നടത്തിയ അന്വേഷണത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇതേ വാര്‍ത്തയാണ് ഇപ്പോള്‍ നാലു വര്‍ഷത്തിനുശേഷം വീണ്ടും പ്രചരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com