'അഭിഭാഷകരെ ഭീഷണിപ്പെടുത്തി ജുഡീഷ്യറിയെ കയ്യിലെടുക്കാൻ നോക്കുന്നു'; കോൺഗ്രസിനെതിരെ നരേന്ദ്ര മോദി

രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് ജുഡീഷ്യറിയുടെ സമഗ്രത തകർക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ നൂറുകണക്കിന് അഭിഭാഷകരും ചില ബാർ അസോസിയേഷനുകളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
'അഭിഭാഷകരെ ഭീഷണിപ്പെടുത്തി ജുഡീഷ്യറിയെ കയ്യിലെടുക്കാൻ നോക്കുന്നു'; കോൺഗ്രസിനെതിരെ 
നരേന്ദ്ര മോദി

ന്യൂഡൽഹി: രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് ജുഡീഷ്യറിയുടെ സമഗ്രത തകർക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ നൂറുകണക്കിന് അഭിഭാഷകരും ചില ബാർ അസോസിയേഷനുകളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സ്വാര്‍ത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്നും കുറെ കാലങ്ങളായി കോൺഗ്രസ് ഇത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാജ്യ കാര്യങ്ങളിൽ പ്രതിബന്ധതയില്ലാത്ത കോൺഗ്രസാണ് മറ്റുള്ളവരെ ഉപദേശിക്കുന്നതെന്നും മോദി എക്‌സിൽ കുറിച്ചു.

ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര, ഹരീഷ് സാൽവെ തുടങ്ങി അറുന്നൂറോളം അഭിഭാഷകരാണ് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ജുഡീഷ്യറിയെ തകർക്കുന്നുവെന്നും അടിയന്തിര നടപടിയെടുക്കണമെന്നും പറഞ്ഞ് ഡി വൈ ചന്ദ്രചൂഡിന് കഴിഞ്ഞ ദിവസം കത്തയച്ചത്. എന്നാൽ അഭിഭാഷകർ കത്തയച്ചത് കോൺഗ്രസിന്റെ ഭീഷണി മൂലമാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com