ചെന്നൈയില്‍ ബാറിലെ നവീകരണ ജോലിക്കിടെ മേല്‍ക്കൂര തകര്‍ന്ന് വീണു; മൂന്ന് പേർ മരിച്ചു

മരിച്ചവരിൽ രണ്ട് പേർ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
ചെന്നൈയില്‍ ബാറിലെ നവീകരണ ജോലിക്കിടെ മേല്‍ക്കൂര തകര്‍ന്ന് വീണു; മൂന്ന് പേർ മരിച്ചു

ചെന്നൈ: ബാറിലെ നവീകരണ ജോലിക്കിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ചെന്നൈയിലെ അല്‍വാര്‍പേട്ട് പ്രദേശത്തെ തിരക്കേറിയ ചാമിയേഴ്‌സ് റോഡിലാണ് സംഭവം. കെട്ടിടത്തിന്റെ ആദ്യ നിലയിലെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരിൽ രണ്ട് പേർ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മേല്‍ക്കൂര തകര്‍ന്ന് വീഴാനുണ്ടായ കാരണങ്ങളെ കുറിച്ച് പലതരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്. ബാറിന് എതിര്‍വശത്തുള്ള മെട്രോ റെയില്‍ പണി നടക്കുന്നുണ്ട്. അതാണ് അപകടത്തിന് വഴിവച്ചതെന്ന് ആരോപണമുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അപകടത്തില്‍ മറ്റാരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകരെന്നും അഗ്നിരക്ഷാസേന മേധാവി അബഷ് കുമാര്‍ പറഞ്ഞു. നിലവില്‍ ബാര്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

മെട്രോ റെയിൽ ജോലിക്കിടെ, ആ സമയത്ത് എന്തെങ്കിലും വലിയ സ്വാധീനം ചെലുത്തുന്ന പ്രവർത്തനം നടന്നിരുന്നോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് ജോയിൻ്റ് പൊലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ പറഞ്ഞു. അതേസമയം, മേൽക്കൂര തകർന്നതിൻ്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com