മമതയെയും ബിജെപിയെയും തറപറ്റിക്കണം; 'സമത'യെ ഇറക്കി പശ്ചിമബംഗാൾ സിപിഐഎം, ഇനി എഐ നീക്കം

ബംഗാളി ഭാഷയിൽ സംസാരിച്ച സമത ബംഗാളിലെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു
മമതയെയും ബിജെപിയെയും തറപറ്റിക്കണം; 'സമത'യെ ഇറക്കി പശ്ചിമബംഗാൾ സിപിഐഎം, ഇനി എഐ നീക്കം

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐ അവതാരകയെ പുറത്തിറക്കി പശ്ചിമ ബംഗാളിലെ സിപിഐഎം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു വീഡിയോയിലൂടെയാണ് സമത എന്ന പേരുള്ള എഐ അവതാരകയെ സിപിഐഎം പരിചയപ്പെടുത്തിയത്. ബംഗാളി ഭാഷയിൽ സംസാരിച്ച സമത ബംഗാളിലെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.

"ഈ വർഷത്തെ നിറങ്ങളുടെ ഉത്സവത്തിനുള്ള ഞങ്ങളുടെ സമ്മാനം ലാൽ ഗുലാലിലെ ജെഎൻയുവാണ്", സമത സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമതയെ ഉപയോഗിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, 1980 കളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ എതിർത്തിരുന്ന സിപിഐഎം ഇപ്പോൾ സാങ്കേതികവിദ്യയെ സ്വീകരിക്കുന്നെന്നാരോപിച്ച് ബിജെപിയുടെ തഥാഗത റോയ് രംഗത്തെത്തി. എന്നാൽ സിപിഐഎം ഒരിക്കലും കംപ്യൂട്ടറുകൾ നടപ്പിലാക്കുന്നതിന് എതിരായിരുന്നില്ലെന്ന് ജാദവ്പൂരിലെ സ്ഥാനാർഥികൂടിയായ ശ്രിജൻ ഭട്ടാചാര്യ പറഞ്ഞു. തഥാഗത റോയ് എന്ത് വിചാരിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com