കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സുനിതയെ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ നീക്കം

ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം.
കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സുനിതയെ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യംചെയ്യുന്നത് തുടരുന്നു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം.

ചൊവ്വാഴ്ച വരെയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്‌രിവാളിന്റെ നീക്കം. കെജ്‌രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്‌രിവാളിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ബുധനാഴ്ച മാത്രമെ പരിഗണിക്കുകയുള്ളു. അറസ്റ്റില്‍ പ്രതിഷേധം തുടരാനാണ് ആപ്പ് തീരുമാനം. നാളെ ഹോളി ആഘോഷിക്കില്ലെന്നും മറ്റന്നാള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com