ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി; ആറ് വിമത എംഎൽഎമാർ ബിജെപിയിൽ

രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്
ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി; ആറ് വിമത എംഎൽഎമാർ ബിജെപിയിൽ

ഷിംല: ഹിമാചൽ പ്രദേശിൽ ആറ് ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്‍റെ സാന്നിധ്യത്തിൽ ഇവർ ബിജെപി അംഗത്വമെടുത്തു.

കോൺഗ്രസ് വിമത എംഎൽഎമാരായ സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലകാൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി വിപ്പ് ലംഘിച്ചതിന് ഇവരെ ഫെബ്രുവരി 29ന് അയോഗ്യരാക്കിയിരുന്നു.

ആശിഷ് ശർമ്മ, ഹോഷിയാർ സിംഗ്, കെഎൽ താക്കൂർ എന്നീ സ്വതന്ത്ര എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത താക്കൂർ, അവരുടെ സാന്നിധ്യം ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. ഇവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com