കെജ്‌രിവാൾ അനുകൂല പ്രസ്താവന; ജർമ്മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

കെജ്‌രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന ജർമ്മനിയുടെ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതിഷേധം.
കെജ്‌രിവാൾ അനുകൂല പ്രസ്താവന; ജർമ്മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഡൽഹി: ദില്ലി മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജർമ്മനിയുടെ പരാമർശത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. അരവിന്ദ് കെജ്‍രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പരാമർശത്തിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ജർമ്മൻ വിദേശകാര്യ വക്താവ് ഇടപെടുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഔദ്യോഗിക പ്രതിഷേധം അറിയിക്കാൻ ജർമ്മൻ എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജോർജ്ജ് എൻസ്‌വെയ്‌ലറെ വിദേശകാര്യ മന്ത്രാലയം ഇന്ന് വിളിച്ചിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജുഡീഷ്യറിയുടെ നിഷ്‌പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ഇത്തരം പരാമർശങ്ങളും രാജ്യത്തിൻ്റെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ആരോപണങ്ങൾ നേരിടുന്ന ഏതൊരാളെയും പോലെ കെജ്‌രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന ജർമ്മനിയുടെ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതിഷേധം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com