സിസോദിയ മുതല്‍ കെജ്‌രിവാള്‍ വരെ; മദ്യനയ കേസില്‍ അറസ്റ്റിലായ പ്രമുഖ നേതാക്കള്‍

ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുന്‍ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയില്‍ തുടങ്ങിയ അറസ്റ്റാണ് കെജ്രിവാളില്‍ എത്തി നില്‍ക്കുന്നത്
സിസോദിയ മുതല്‍ കെജ്‌രിവാള്‍ വരെ; മദ്യനയ കേസില്‍ അറസ്റ്റിലായ പ്രമുഖ നേതാക്കള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടര്‍സംഭവങ്ങളും രാജ്യത്താകെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒമ്പത് തവണ ഇഡി സമൻസ് തള്ളിയ കെജ്‌രിവാളിനെ വ്യാഴാഴ്ച രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആംആദ്മി പാര്‍ട്ടി നേതാവാണ് കെജ്‌രിവാള്‍. 2023 ഫെബ്രുവരി 26ന് ഡല്‍ഹി മുന്‍ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയില്‍ തുടങ്ങിയ അറസ്റ്റാണ് കെജ്‌രിവാളില്‍ എത്തി നില്‍ക്കുന്നത്.

2021 നവംബറിലാണ് പുതിയ മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയത്. പുതിയ നിയമം അനുസരിച്ച് സര്‍ക്കാര്‍ മദ്യവില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി. മദ്യവില്‍പ്പന ആരംഭിച്ചതോടെ ഗുണനിലവാരത്തില്‍ വ്യാപക പരാതിയ ഉയര്‍ന്നിരുന്നു. മദ്യനയം നടപ്പാക്കിയതില്‍ അഴിമതി നടന്നുവെന്നും ആരോപണം ഉയര്‍ന്നു. 2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പുതിയ എക്‌സൈസ് നയത്തില്‍ ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഡി ചീഫ് സെക്രട്ടറി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.

വഞ്ചന, കൈക്കൂലി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്ത് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2023 ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 9ന് ഇഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരവധി തവണ സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി നീട്ടുകയും ചെയ്തു.

സജ്ഞയ് സിങാണ് മദ്യനയ കേസില്‍ പിന്നീട് അറസ്റ്റിലാകുന്ന രണ്ടാമത്തെ എഎപി നേതാവ്. സിസോദിയയുടെ അറസ്റ്റിന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ അറസ്റ്റ്. രാജ്യസഭാ എംപിയായിരുന്ന സഞ്ജയ് സിങിന്റെ അറസ്റ്റ് ഒക്ടോബര്‍ നാലിന് ഇഡി രേഖപ്പെടുത്തി. അദ്ദേഹത്തില്‍ വസതിയില്‍ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം സഞ്ജയ് സിങിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയാണ് പിന്നീട് മദ്യനയ കേസില്‍ അറസ്റ്റിലായത്. ഹൈദരാബിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. മാര്‍ച്ച് 15ന് അറസ്റ്റിലായ കവിതയെ പിന്നീട് ഡല്‍ഹിയിലെത്തിച്ചു. ഡല്‍ഹി മദ്യനയത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ച 'സൗത്ത് ഗ്രൂപ്പ്' എന്നറിയപ്പെടുന്ന മദ്യലോബിയുമായി കവിതയ്ക്ക് ബന്ധമുണ്ടെന്നാണ് ഇഡി ആരോപണം.

വ്യാഴാഴ്ച രാത്രിയാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒമ്പത് തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വന്നാലും കെജ്‌രിവാള്‍ രാജിവെക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.

സിസോദിയ മുതല്‍ കെജ്‌രിവാള്‍ വരെ; മദ്യനയ കേസില്‍ അറസ്റ്റിലായ പ്രമുഖ നേതാക്കള്‍
അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിർണ്ണായകം; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com