രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

ഭൂട്ടാൻ രാജാവും പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും
രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ലക്ഷ്യം. ഭൂട്ടാൻ രാജാവും പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ-ഭൂട്ടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന തിര‍ഞ്ഞെടുപ്പിന് മുമ്പുള്ള മോദിയുടെ അവസാന വിദേശ സന്ദർശനമായിരിക്കും ഭൂട്ടാനിലേതെന്നാണ് കണക്കാക്കപ്പെടുന്നത്. മോദിയെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ ഭൂട്ടാനിലെങ്ങും ഉയർന്നിട്ടുണ്ട്.

മാർച്ച് 14 മുതൽ 18 വരെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടൊഗ്ബേയ് (Tshering Tobgay) ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ഭൂട്ടാൻ സന്ദർശനം. ജനുവരിയിൽ ഭരണത്തിലെത്തിയ ശേഷം ടൊ​ഗ്ബേയ് ആദ്യമായി സന്ദർശിച്ച വിദേശ രാജ്യം ഇന്ത്യയാണ്. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിന് പിന്നാലെ ഭൂട്ടാന്റെ 13-ാമത് പഞ്ചവത്സര പദ്ധതിയെ പിന്തുണയ്ക്കുമെന്ന് മോദി അറിയിച്ചിരുന്നു. ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം
'അഴിമതിക്കാരെ മോദിയുടെ വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ കറ കളഞ്ഞുകൊടുക്കും'; പരിഹസിച്ച് എം എ ബേബി

Related Stories

No stories found.
logo
Reporter Live
www.reporterlive.com