തിരഞ്ഞെടുപ്പ് ബോണ്ട് കേസ്; വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കെെമാറി എസ്ബിഐ

തിരഞ്ഞെടുപ്പ് ബോണ്ട് കേസ്; വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കെെമാറി എസ്ബിഐ

ബാങ്ക് അക്കൗണ്ട്, കെവൈസി തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എസ്ബിഐ. സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് എല്ലാ വിവരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നറിയിച്ച് എസ്ബിഐ സത്യവാങ്മൂലം നല്‍കിയത്. ഫെബ്രുവരി 15-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ചുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങള്‍ കൈമാറി.

ബാങ്ക് അക്കൗണ്ട്, കെവൈസി തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സൈബര്‍ സുരക്ഷ കണക്കിലെടുത്താണ് ഈ വിവരങ്ങള്‍ പുറത്തുവിടാത്തത്. ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാന്‍ ഈ വിവരങ്ങള്‍ അനിവാര്യമല്ലെന്നും എസ്ബിഐ ചെയര്‍മാന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. എസ്ബിഐ നല്‍കിയ വിവരങ്ങള്‍ വൈകാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com