മത്സരിക്കാനില്ലെന്ന് പറഞ്ഞ അണ്ണാമലൈയെയും മുരുഗനെയും മത്സരത്തിനിറക്കി ബിജെപി; മൂന്നാം പട്ടിക പുറത്ത്

ഇതോടെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മൂന്നാം ഘട്ടത്തില്‍ ബി ജെപി പ്രഖ്യാപിച്ചിരിക്കുന്നത്
മത്സരിക്കാനില്ലെന്ന് പറഞ്ഞ അണ്ണാമലൈയെയും മുരുഗനെയും മത്സരത്തിനിറക്കി ബിജെപി; മൂന്നാം പട്ടിക പുറത്ത്

ന്യൂഡല്‍ഹി: തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ ചെന്നൈ സൗത്ത് മണ്ഡലത്തിൽ മല്‍സരിക്കും. ബി.ജെ.പി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് പുതിയ നീക്കം. സൗന്ദര്‍രാജന്‍ തമിഴ്‌നാട്ടിലെ ചെന്നൈ സൗത്തില്‍ നിന്നാണ് ജനവിധി തേടുക. ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മൂന്നാം ഘട്ടത്തില്‍ ബി ജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻപ് മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയും കേന്ദ്രമന്ത്രി എല്‍ മുരുഗനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുക. എല്‍ മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിൽ നിന്നും ഡോ. എ സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com