വസുന്ധര രാജെയുടെ അടുത്ത അനുയായിയെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാക്കിയേക്കും

ഗുഞ്ചാളിലൂടെ വസുന്ധര അനുയായികളെ പാര്‍ട്ടിയിലെത്തിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
വസുന്ധര രാജെയുടെ അടുത്ത അനുയായിയെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാക്കിയേക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ ശ്രദ്ധേയമായ നീക്കം നടത്തി കോണ്‍ഗ്രസ്. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പ്രഹ്ലാദ് ഗുഞ്ചാലിനെ പാര്‍ട്ടിയിലെത്തിച്ചതാണ് ഈ നീക്കം. ലോക്‌സഭ തിരഞ്ഞെടുപ്പില് ഗുഞ്ചാലിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ശക്തയായ ബിജെപി നേതാവുമായ വസുന്ധര രാജെയുടെ അടുത്ത അനുയായിയാണ് ഗുഞ്ചാള്‍. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാക്കാത്തതില്‍ വസുന്ധരയ്ക്ക് പാര്‍ട്ടിയോട് എതിര്‍പ്പുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഗുഞ്ചാളിലൂടെ വസുന്ധര അനുയായികളെ പാര്‍ട്ടിയിലെത്തിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ട നോര്‍ത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഗുഞ്ചാള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇക്കുറി അതില്‍ മാറ്റം വരുത്താനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com