വഴിയരികിൽ വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന, വീഡിയോ പുറത്ത്; അറസ്റ്റ്

വിവരമറിഞ്ഞതോ‌ടെ പ്രദേശവാസികൾ ആശങ്കയിലായി. ഇയാൾ ഇത് എത്രകാലമായി തുടരുന്നുണ്ടെന്നതിലെ സംശയവും നാട്ടുകാർ പങ്കുവെച്ചു
വഴിയരികിൽ വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന, വീഡിയോ പുറത്ത്; അറസ്റ്റ്

ഹൈദരാബാദ്: വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഐസ്ക്രീമിന് അരികെ നിന്ന് സ്വയംഭോഗം ചെയ്യുകയും ബിജം കലർത്തുകയും ചെയ്ത് കച്ചവടക്കാരൻ. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. കലുറാം കുർബിയ എന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വളരെക്കാലമായി ഐസ്ക്രീം കച്ചവടം നടത്തുന്നയാളാണ്. ഇയാൾ അറിയാതെ മറ്റൊരാൾ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

പൊതു സ്ഥലത്ത് വെച്ചായിരുന്നു ഇയാളുടെ ഈ പ്രവൃത്തി. പ്രതി രാജസ്ഥാൻ സ്വദേശിയാണെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. വിവരമറിഞ്ഞതോ‌ടെ പ്രദേശവാസികൾ ആശങ്കയിലായി. ഇയാൾ ഇത് എത്രകാലമായി തുടരുന്നുണ്ടെന്നതിലെ സംശയവും നാട്ടുകാർ പങ്കുവെച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പരിശോധനയ്ക്ക് വേണ്ടി സാംപിളികൾ ശേഖരിച്ചു. പ്രതിയായ വ്യക്തിക്ക് മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെപ്പറ്റിയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

വഴിയരികിൽ വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന, വീഡിയോ പുറത്ത്; അറസ്റ്റ്
വീട്ടിലെത്തിയപ്പോൾ കാണുന്നത് മകളെയും കാമുകനെയും; 19-കാരിയെ കൊലപ്പെടുത്തി അമ്മ

Related Stories

No stories found.
logo
Reporter Live
www.reporterlive.com