'ഓടി വന്ന് പിന്നിൽ സ്പർശിച്ചു, ആക്രമിക്കാൻ ശ്രമിച്ചു', വീഡിയോ പുറത്ത് വിട്ട് യുവതി

എന്റെ സുഹൃത്ത് അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. അല്ലായിരുന്നെങ്കിൽ ആരാണെന്നോ ഇയാൾ എവിടെയാണെന്നോ കണ്ടെത്താനാകില്ലായിരുന്നു
'ഓടി വന്ന് പിന്നിൽ സ്പർശിച്ചു,  ആക്രമിക്കാൻ ശ്രമിച്ചു', വീഡിയോ പുറത്ത് വിട്ട് യുവതി

ബെംഗളുരു: വീട്ടിലേക്ക് കയറുന്ന വഴിയരികിൽ വെച്ച് ഒരാൾ അടുത്ത് വന്ന് അനാവശ്യമായി സ്പർശിച്ചുവെന്ന് കാണിച്ച് വീഡിയോ പങ്കിട്ട് ബെംഗളുരു സ്വദേശിനിയായ യുവതി. എക്സിലാണ് ഈ വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ രാത്രി സുഹൃത്ത് തന്നെ വീടിനരികിൽ കൊണ്ടാക്കി. വീട്ടിലേക്കുള്ള ഗേറ്റ് തുറക്കുമ്പോഴേക്ക് അജ്ഞാതനായ ഒരാൾ പിന്നിൽ നിന്ന് വന്ന് തന്നെ സ്പർശിച്ചതിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ താൻ സുഹൃത്തിനെ വിളിച്ച് ഓടാൻ ശ്രമിച്ച ആളെ തടഞ്ഞു നിർത്തി. യുവതി എക്സിൽ കുറിച്ചു.

യുവതി ഈ സമയം ഇയാളുടെ വീഡിയോയും പകർത്തിയിരുന്നു. വീഡിയോയിൽ ഇയാൾ മുഖം മറച്ചുപിടിക്കുന്നുണ്ട്. തന്നെ അപമാനിക്കാൻ ശ്രമിച്ചതായി ഇയാൾ സമ്മതിച്ചുവെന്നും യുവതി പറഞ്ഞു. താൻ ചെയ്ത തെറ്റ് ഇയാൾ സമ്മതിക്കുന്നുണ്ട്.

'എന്റെ സുഹൃത്ത് അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. അല്ലായിരുന്നെങ്കിൽ ആരാണെന്നോ ഇയാൾ എവിടെയാണെന്നോ കണ്ടെത്താനാകില്ലായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ഞങ്ങൾ ബെംഗളുരു പൊലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ ഇയാളെ ജയിലിലാക്കി. ചെറിയ കുട്ടിയല്ല അയാൾ. മദ്യ ലഹരിയിലുമല്ല. എന്താണ് ചെയ്തത് എന്ന് കൃത്യമായ ബോധ്യമുണ്ട്. തന്നെ ഉപദ്രവിക്കാൻ അവസരം കാത്ത് നിൽക്കുകയായിരുന്നു'. യുവതിയുടെ കുറിപ്പ് ഇങ്ങനെ.

'ഓടി വന്ന് പിന്നിൽ സ്പർശിച്ചു,  ആക്രമിക്കാൻ ശ്രമിച്ചു', വീഡിയോ പുറത്ത് വിട്ട് യുവതി
പ്രകാശ് ജാവദേക്കറിനെ കണ്ട് എസ് രാജേന്ദ്രന്‍; ബിജെപിയിലേക്ക്?

Related Stories

No stories found.
logo
Reporter Live
www.reporterlive.com