കാറിനെ മോടിപിടിപ്പിച്ച് 'ഹെലികോപ്റ്ററാക്കി', കയ്യോടെ പൊക്കി പൊലീസ്; വീഡിയോ

മാരുതി സുസുക്കി വാ​ഗൻ ആറിനെയാണ് മോടിപിടിപ്പിച്ച് ഹെലികോപ്റ്ററാക്കി മാറ്റിയത്
കാറിനെ മോടിപിടിപ്പിച്ച് 'ഹെലികോപ്റ്ററാക്കി', കയ്യോടെ പൊക്കി പൊലീസ്; വീഡിയോ

ന്യൂഡൽഹി: കാറിനെ രൂപമാറ്റം വരുത്തി ഹെലികോപ്റ്ററാക്കി സഹോദരങ്ങൾ. മാരുതി സുസുക്കി വാ​ഗൻ ആറിനെയാണ് മോടിപിടിപ്പിച്ച് ഹെലികോപ്റ്ററാക്കി മാറ്റിയത്. ഉത്തർ പ്രദേശിലെ അംബേദ്കർ ന​ഗറിലാണ് സംഭവം. എന്നാൽ പദ്ധതി അറിഞ്ഞെത്തിയ പൊലീസ് വാഹനം കയ്യോടെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാറിന്റെ പുറക് വശവും മുകൾ ഭാ​ഗവും പൂർണമായും പൊളിച്ച് മാറ്റി ചില ഭാ​ഗങ്ങൾ ചേർത്തുപിടിപ്പിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

വീഡിയോ കാണാം:

Related Stories

No stories found.
logo
Reporter Live
www.reporterlive.com