തെലങ്കാന ഗവർണർ സ്ഥാനം രാജിവെച്ച് തമിഴിസൈ സൗന്ദർരാജൻ; തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കും

തെലങ്കാന ഗവർണർ സ്ഥാനം രാജിവെച്ച് തമിഴിസൈ സൗന്ദർരാജൻ; തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കും

ഗവർണറാകുന്നതിന് മുമ്പ് തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്നു തമിഴിസൈ സൗന്ദർരാജൻ

ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഗവർണർ സ്ഥാനം രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാനാണ് രാജിയെന്നാണ് സൂചന. തന്റെ രാജിക്കത്ത് തമിഴിസൈ സൗന്ദർരാജൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. പുതുച്ചേരി ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ ചുമതലയും വഹിക്കുന്നത് തമിഴിസൈ സൗന്ദർരാജൻ ആണ്. ഈ സ്ഥാനവും ഇവർ രാജിവെച്ചു. ഗവർണറാകുന്നതിന് മുമ്പ് തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്നു തമിഴിസൈ സൗന്ദർരാജൻ.

2019 സെപ്തംബറിലാണ് സൗന്ദർരാജനെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ നിന്ന് മത്സരിച്ച സൗന്ദർരാജൻ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടിരുന്നു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കിരൺ ബേദിയെ പുതുച്ചേരി ഗവർണർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് പുതുച്ചേരി ലഫ്റ്റ്നന്റ് ഗവർണറുടെ ചുമതലയും നൽകിയിരുന്നു.

തെലങ്കാന ഗവർണർ സ്ഥാനം രാജിവെച്ച് തമിഴിസൈ സൗന്ദർരാജൻ; തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കും
മുൻ കേന്ദ്രമന്ത്രി സദാനന്ദ ​ഗൗഡ കോൺ​ഗ്രസിലേക്ക്? മൈസുരുവിൽ‌ 'സർപ്രൈസ് സ്ഥാനാ‍‌ർത്ഥി'യായേക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com