'ബിജെപിയെ നേരിടാൻ ശക്തിയില്ല, ജയിലിനെ ഭയം' ആ നേതാവ് അമ്മയെ വിളിച്ചു കരഞ്ഞു: രാഹുൽ ഗാന്ധി

''ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് വ്യക്തിപരമായി സംസാരിക്കുകയും അക്ഷരാർത്ഥത്തിൽ കരയുകയും ചെയ്തു. ബിജെപിയെ നേരിടാൻ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിച്ചു'' - രാഹുല്‍ ഗാന്ധി പറഞ്ഞു.
'ബിജെപിയെ നേരിടാൻ ശക്തിയില്ല, ജയിലിനെ ഭയം' ആ നേതാവ് അമ്മയെ വിളിച്ചു കരഞ്ഞു: രാഹുൽ ഗാന്ധി

മുംബൈ: പലരും ഭയംകൊണ്ടാണ് പാർട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് ബി ജെപിയില്‍ ചേരാനുള്ള സമ്മർദ്ദത്തെക്കുറിച്ച് കരഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധിയോട് സംസാരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

''ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് വ്യക്തിപരമായി സംസാരിക്കുകയും അക്ഷരാർത്ഥത്തിൽ കരയുകയും ചെയ്തു. ബിജെപിയെ നേരിടാൻ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിച്ചു'' - രാഹുല്‍ ഗാന്ധി പറഞ്ഞു. നേതാവിൻ്റെ പേര് പറഞ്ഞില്ലെങ്കിലും ബിജെപിയിൽ ചേരുകയും ഉടൻ തന്നെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി അശോക് ചവാനെയാണ് രാഹുല്‍ പരാമർശിച്ചതെന്നാണ് നിഗമനം. എൻഡിഎ സർക്കാർ പാർലമെൻ്റിൽ സമർപ്പിച്ച ധവളപത്രത്തിൽ ചവാൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ആദർശ് ഭവന അഴിമതിയെക്കുറിച്ച് പരാമർശമുണ്ട്.

മോദി ഗവണ്‍മെന്‍റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മഹാസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ‘‘നാം അധികാരത്തോടാണ് പോരാടുന്നത്. എന്താണ് ഈ അധികാരം എന്നതാണ് ചോദ്യം. രാജാവിന്റെ ആത്മാവ് കുടികൊള്ളുന്നത് ഇവിഎമ്മിലും ഇഡിയിലും സിബിഐയിലും ആദായനികുതിയിലുമാണ് .’’ മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

മണിപ്പൂർ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകൾ കൊണ്ട് താൻ കണ്ട കാര്യങ്ങൾ വിവരിക്കാൻ സാധിക്കില്ല. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണ്. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുൽ പറഞ്ഞു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ ഇല്ലെങ്കിൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും രാഹുൽ പറഞ്ഞു. ബാലറ്റ് പേപ്പറുകളും എണ്ണണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് അനുവദിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ് മോദിയുടെ ജോലിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈയിലാണ് മഹാറാലി സംഘടിപ്പിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രധാന നേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു. പനിയാണെന്നാണ് വിശദീകരണം. ശരദ് പവാര്‍, എം കെ സ്റ്റാലിന്‍, ചംപയ് സോറന്‍, മെഹബൂബ മുഫ്തി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാര്‍, രേവന്ത് റെഡ്ഡി, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

'ബിജെപിയെ നേരിടാൻ ശക്തിയില്ല, ജയിലിനെ ഭയം' ആ നേതാവ് അമ്മയെ വിളിച്ചു കരഞ്ഞു: രാഹുൽ ഗാന്ധി
'തിരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് കാര്യങ്ങൾ പറയണം'; ഇപിയുടെ പ്രസ്താവന തള്ളി പന്ന്യൻ രവീന്ദ്രൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com