ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം; മഹാസമ്മേളനം ഇന്ന്

എം കെ സ്റ്റാലിൻ , ശരത് പവാർ ,ഉദ്ധവ് താക്കറെ ,തേജസ്വി യാദവ് എന്നിവർ സമ്മേളനത്തിന് എത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം; മഹാസമ്മേളനം ഇന്ന്

മുംബൈ: കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മഹാസമ്മേളനം ഇന്ന്. ഇൻഡ്യ മുന്നണി നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. എം കെ സ്റ്റാലിൻ , ശരത് പവാർ ,ഉദ്ധവ് താക്കറെ ,തേജസ്വി യാദവ് എന്നിവർ സമ്മേളനത്തിന് എത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ പൊതുസമ്മേളനം കൂടിയാണ് മുംബൈയിൽ നടക്കുന്നത്.

ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയ ശേഷം നടപ്പാക്കാൻ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പ്രഖ്യാപിച്ചത്. മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര ഇന്നലെ മുംബൈയിലാണ് അവസാനിച്ചത്. 63 ദിവസം കൊണ്ടാണ് യാത്ര മുംബൈയിൽ എത്തിയത്. ഡോ. ബി ആർ അംബേദ്ക്കർ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com