തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നറിയാം; 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ് എസ് സന്ധു എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും
തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നറിയാം; 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. 3 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനം. ജമ്മു കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ് എസ് സന്ധു എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. 2019ലെ പോലെ ഏഴ് ഘട്ടങ്ങളായി തന്നെയാകും തിരഞ്ഞെടുപ്പ് എന്നാണ് സൂചന. ഏപ്രിലില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്ന രീതിയിലാകും പ്രഖ്യാപനം. കേരളത്തില്‍ ഒറ്റഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ്.

അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കാനാണ് സാധ്യത. ജമ്മു കാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഉണ്ടായേക്കും. ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം സംസ്ഥാനങ്ങളിലെ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തു. പശ്ചിമ ബംഗാളില്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com