കശ്മീർ ആപ്പിൾ ബെൽറ്റിലൂടെയുള്ള റെയിൽപാത കർഷകരുടെ ഉപജീവനത്തെ ബാധിക്കും: സിപിഐഎം

കശ്മീരിലെ പഴത്തോട്ടങ്ങൾ വെട്ടിമാറ്റുന്നതും റെയിൽവേ ലൈൻ ക്രമരഹിതമായി സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ബുധനാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കശ്മീർ ആപ്പിൾ ബെൽറ്റിലൂടെയുള്ള റെയിൽപാത കർഷകരുടെ ഉപജീവനത്തെ ബാധിക്കും: സിപിഐഎം

ഷോപിയാൻ: തെക്കൻ കശ്മീരിലെ ആപ്പിൾത്തോട്ടങ്ങളിലൂടെ റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനെതിരെ സിപിഐഎം. “റെയിൽവേ വികസനത്തിനായി സൈനപോറയിലെ (ഷോപിയാൻ) ആപ്പിൾ ബെൽറ്റിൽ റെയിൽവേ നടത്തിയ സർവേയിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. തങ്ങളുടെ ഉപജീവനമാർഗം തടസപ്പെടുന്നതിനെക്കുറിച്ചുള്ള ഭയപ്പാടിലാണവർ. സർവേ അശ്രദ്ധമായി നടത്തരുത്, കാരണം ഇത് പ്രദേശവാസികളുടെ ഉപജീവനത്തെ ബാധിക്കും, ” സിപിഐഎം നേതാവ് എം വൈ തരിഗാമി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

ആപ്പിൾ കർഷകരുടെ ആശങ്കകൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പഴത്തോട്ടങ്ങൾ വെട്ടിമാറ്റുന്നതും റെയിൽവേ ലൈൻ ക്രമരഹിതമായി സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ബുധനാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പദ്ധതികളിൽ പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും അവർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com