ബിഎസ്പിക്ക് തെലങ്കാനയില്‍ രണ്ട് സീറ്റ് നല്‍കി ബിആര്‍എസ്; പ്രവീണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാവും

മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന പ്രവീണ്‍കുമാര്‍ ബിഎസ്പിയിലെത്തിയതോടെ നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.
ബിഎസ്പിക്ക് തെലങ്കാനയില്‍ രണ്ട് സീറ്റ് നല്‍കി ബിആര്‍എസ്; പ്രവീണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാവും

ഹൈദരാബാദ്: ബിആര്‍എസുമായുള്ള സഖ്യത്തില്‍ തെലങ്കാനയില്‍ ബിഎസ്പിക്ക് രണ്ട് ലോക്‌സഭാ സീറ്റ്. നാഗര്‍കര്‍ണൂല്‍, ഹൈദരാബാദ് സീറ്റുകളാണ് ബിഎസ്പിക്ക് അനുവദിച്ചത്. നാഗര്‍കര്‍ണൂല്‍ മണ്ഡലത്തില്‍ ബിഎസ്പി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ആര്‍ എസ് പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാവും. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രവീണ്‍കുമാര്‍ സര്‍വീസില്‍ നിന്നും രാജിവെച്ച് ബിഎസ്പിയില്‍ ചേരുകയായിരുന്നു. മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന പ്രവീണ്‍കുമാര്‍ ബിഎസ്പിയിലെത്തിയതോടെ നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.

ബിഎസ്പി ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, സംസ്ഥാന നേതാക്കളായ പ്രവീണ്‍ കുമാര്‍, മണ്ഡ പ്രഭാകര്‍, മറ്റു നേതാക്കളുമായും ബിആര്‍എസ് ദേശീയ അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സീറ്റു വിഭജനത്തില്‍ ധാരണയായതെന്നാണ് വിവരം. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം നടത്തവേ ആണ് ബിആര്‍എസ് ബിഎസ്പിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്.

ചന്ദ്രശേഖര്‍ റാവുവും ആര്‍എസ് പ്രവീണ്‍ കുമാറും തമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷമായിരുന്നു സഖ്യ പ്രഖ്യാപനം. പ്രവീണ്‍കുമാര്‍ നയിച്ച ബിഎസ്പി പ്രതിനിധി സംഘം ഹൈദരാബാദ് നന്ദിനഗറിലെ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com