കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; സ്വതന്ത്രനായി മത്സരിക്കുമെന്ന് കെ എസ് ഈശ്വരപ്പ

ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; സ്വതന്ത്രനായി മത്സരിക്കുമെന്ന് കെ എസ് ഈശ്വരപ്പ

ബെംഗളൂരു: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഷിമോഘ ലോക്‌സഭ സീറ്റില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ. മകന്‍ കാന്തേഷിന് ബിജെപി സീറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈശ്വരപ്പയുടെ പുതിയ നീക്കം. ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഹാവേരി സീറ്റ് തന്റെ മകന്‍ കാന്തേഷിന് അനുവദിക്കാമെന്ന് ബിഎസ് യെദിയൂരപ്പ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഈശ്വരപ്പ ഇന്‍ഡ്യ ടുഡേയോട് പറഞ്ഞിരുന്നു. കാന്തേഷിന്റെ വിജയത്തിന് വേണ്ടി പ്രചരണത്തിനിറങ്ങാമെന്നും യെദിയൂരപ്പ പറഞ്ഞെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.

എന്നാല്‍ പട്ടിക പുറത്ത് വന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേരാണ് ഹാവേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഇടംനേടിയത്. അതിനെ തുടര്‍ന്ന് കാന്തേഷിനെ ഹാവേരിയിലോ ഷിമോഗയിലോ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിക്കുന്നുവെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മാര്‍ച്ച് 15ന് തീരുമാനം അറിയിക്കാമെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു. അങ്ങനെയാണ് ഇന്ന് ഈശ്വരപ്പയുടെ പ്രഖ്യാപനം നടന്നത്.

ഷിമോഗയില്‍ ബിഎസ് യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ബി വൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എംപിയാണ് രാഘവേന്ദ്ര. മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട് രാഘവേന്ദ്ര. ഈശ്വരപ്പ സ്വതന്ത്രനായി ഷിമോഗയില്‍ മത്സരിച്ചാല്‍ രാഘവേന്ദ്രയുടെ വിജയസാധ്യതയെ അത് ബാധിക്കുമെന്നാണ് ബിജെപിക്കുള്ളിലെ ആശങ്ക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com