അസം എംപി അബ്ദുല്‍ ഖാലിഖ് കോണ്‍ഗ്രസ് വിട്ടു; ഇനി തൃണമൂലിലേക്ക്

അസം എംപി അബ്ദുല്‍ ഖാലിഖ് കോണ്‍ഗ്രസ് വിട്ടു; ഇനി തൃണമൂലിലേക്ക്

സംസ്ഥാനത്ത് പാര്‍ട്ടി മോശം അവസ്ഥയിലാണെന്ന് അബ്ദുല്‍ ഖാലിഖ് ചൂണ്ടിക്കാട്ടിയിരുന്നു.

ഗുഹാവത്തി: അസമിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ അബ്ദുല്‍ ഖാലിഖ് പാര്‍ട്ടി വിട്ടു. ബാര്‍പേട്ടയില്‍ നിന്നുള്ള എംപിയാണ് അബ്ദുല്‍ ഖാലിഖ്. എന്നാല്‍ ഇത്തവണ ബാര്‍പേട്ടയില്‍ കോണ്‍ഗ്രസ് ഖാലിഖിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് രാജിയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് പാര്‍ട്ടി മോശം അവസ്ഥയിലാണെന്ന് അബ്ദുല്‍ ഖാലിഖ് ചൂണ്ടിക്കാട്ടിയിരുന്നു.

ഖാലിഖ് തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 വര്‍ഷത്തെ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് രാജിക്കത്ത് നല്‍കിയതായും ഖാലിഖ് പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസിന് സാധ്യതകളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 14 പാര്‍ലമെന്റ് മണ്ഡലങ്ങളുള്ള അസമിലെ മൂന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് ഖാലിഖ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com