മമതാ ബാനർജിക്ക് ഗുരുതര പരിക്ക്; ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മമതാ ബാനർജിക്ക് ഗുരുതര പരിക്ക്; ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. നെറ്റിയിൽ ​ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃണമൂൽ കോൺ​ഗ്രസ് എക്സിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചതും ചിത്രത്തിൽ കാണാം.

ഞങ്ങളുടെ ചെയ‍ർപേഴ്സൺ മമതാ ബാന‍ർജിക്ക് ​ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാ‍ർത്ഥനയിൽ അവരെയും ഉൾപ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂൽ കോൺ​ഗ്രസ് എക്സിൽ കുറിച്ചത്.

ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്ക് പറ്റിയത്. വീട്ടിലെ ഫര്‍ണിച്ചറില്‍ തട്ടി വീഴുകയും തലയില്‍ മുറിവ് പറ്റുകയും ചെയ്തതാണെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com