കോണ്‍ഗ്രസ് അസം ജനറല്‍ സെക്രട്ടറി ബിജെപിയില്‍

ഫെബ്രുവരി 19 നാണ് അസം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് റാണാ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് അസം ജനറല്‍ സെക്രട്ടറി ബിജെപിയില്‍

ഗുവാഹത്തി: കോണ്‍ഗ്രസ് അസം ജനറല്‍ സെക്രട്ടറി സൂരുജ് ദേഹിംഗിയ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് കൂറുമാറ്റം. ഒരു മാസത്തിനിടെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് സൂരുജ് ദേഹിംഗിയ. ഫെബ്രുവരി 19 ന് അസം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് റാണാ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

'വൈദ്യുതി ഇല്ലാതിരുന്ന വീട്ടില്‍ നിന്നും വൈദ്യുതിയുള്ള വീട്ടിലേക്ക് മാറി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ദൗത്യം. 1995 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള പിന്തുണ പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ല.' സൂരുജ് ദേഹിംഗിയ പറഞ്ഞു.

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സൂരുജിന്റെ രാജി. പാര്‍ട്ടി സംഘടനാ ചുമതലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേര്‍ തുടര്‍ച്ചയായി പാര്‍ട്ടി വിട്ടത് നേതൃത്വത്തെ കുഴപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് ധാവ്ഡെ അജയ് കപൂറിന് പാര്‍ട്ടി അംഗത്വം നല്‍കി. യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് അജയ് കപൂര്‍. മൂന്ന് തവണ എംഎല്‍എ ആയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com