​400 കോടിയുടെ ലഹരി വസ്തുക്കളുമായി ഗുജറാത്ത് തീരത്ത് ആറ് പാകിസ്ഥാനികള്‍ പിടിയിൽ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്
​400 കോടിയുടെ ലഹരി വസ്തുക്കളുമായി ഗുജറാത്ത് തീരത്ത് ആറ് പാകിസ്ഥാനികള്‍  പിടിയിൽ

​ഗുജറാത്ത്: 400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഗുജറാത്ത് പോർബന്ദർ തീരത്ത് ആറ് പാകിസ്ഥാനി യുവാക്കൾ പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രി ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.

ഇന്ത്യൻ രജിസ്ട്രേഷനിലുള്ള ബോട്ട് ഉപയോഗിച്ചാണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയത്. ലഹരി ഉല്പന്നങ്ങൾ ഡൽഹിയിലേക്കും പഞ്ചാബിലേക്കും കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ എ ടി എസ് ഓഫീസർമാരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഭിനന്ദിച്ചു. ഇവർക്ക് പത്തുലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

30 ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഗുജറാത്ത് തീരത്ത് കോടികൾ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടുന്നത്. ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് നിന്ന് 2000 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച പാകിസ്ഥാൻ യുവാക്കളെ പിടികൂടിയിരുന്നു.

​400 കോടിയുടെ ലഹരി വസ്തുക്കളുമായി ഗുജറാത്ത് തീരത്ത് ആറ് പാകിസ്ഥാനികള്‍  പിടിയിൽ
കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com