പ്രിണീത് ഇനി അമരീന്ദറിനൊപ്പം ബിജെപിയില്‍; പത്മകര്‍ വാല്‍വിയും കോണ്‍ഗ്രസ് വിട്ടു

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ് പ്രിണീത്.
പ്രിണീത് ഇനി അമരീന്ദറിനൊപ്പം ബിജെപിയില്‍; പത്മകര്‍ വാല്‍വിയും കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പ്രിണീത് സിംഗ് ബിജെപിയിലേക്ക്. നാളെ ബിജെപി പ്രവേശനം ഉണ്ടാവും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ് പ്രിണീത്. പട്യാലയില്‍ നിന്നും നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിണീത് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ്.

കൗര്‍ സംസ്ഥാന ബിജെപിയെ സഹായിക്കുന്നുവെന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ രാജയുടെ പരാതിയെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. മഹുവ മൊയിത്രയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ചുള്ള വോട്ടെടുപ്പില്‍ പ്രണീത് മഹുവക്കെതിരെയായിരുന്നു വോട്ട് ചെയ്തത്. ഇത്തരത്തില്‍ പ്രണീത് കോണ്‍ഗ്രസില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമായുള്ള നിരന്തര തര്‍ക്കത്തെ തുടര്‍ന്ന് 2021 സെപ്തംബറിലായിരുന്നു അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇതിന് പുറമേ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പത്മകര്‍ വാല്‍വിയും ബിജെപിയില്‍ ചേരും. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് പത്മകര്‍. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി പ്രവേശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com