10,000 കോടി വേണമെന്ന് കേരളം; പ്രത്യേക പാക്കേജ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം

കേന്ദ്രനിര്‍ദേശം കേരളം തള്ളിയതോടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായി
10,000 കോടി വേണമെന്ന് കേരളം; പ്രത്യേക പാക്കേജ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഏകീകൃത മാനദണ്ഡമാണ് നടപ്പാക്കുന്നത്. ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ല. ഇത് വിവേചനമാണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാനാവില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.

വിവിധ അക്കൗണ്ടുകളിലായി കടമെടുക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തിന് ശരിയായ ധനകാര്യ മാനേജ്മെന്റിന് കഴിഞ്ഞില്ലെന്ന് കേന്ദ്രം വിമര്‍ശിച്ചു. എന്നാല്‍ കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ നിരാശയുണ്ട്. അവകാശമില്ലെങ്കില്‍ ഹര്‍ജി തള്ളൂ എന്ന് കേരളം പറഞ്ഞു.

പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകുമെന്നും കേരളം ചൂണ്ടിക്കാട്ടി. 5000 കോടി രൂപ വാങ്ങിക്കൂടേയെന്ന് കോടതി ചോദിച്ചു. എന്നാല്‍ 10,000 കോടി രൂപ ലഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. 5000 കോടി രൂപയിലധികം നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഉപാധികളോടെ 5000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞത്. കേന്ദ്രനിര്‍ദേശം കേരളം തള്ളിയതോടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായി. ഇടക്കാല ഉത്തരവിനാടി 21ന് കോടതി വീണ്ടും വാദം കേള്‍ക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com