'ഇനി മോദി വേണ്ട' രാജ്യം ഉറക്കെപ്പറയുന്നു, 'മോദി മതി' ബിജെപി പറയുന്നു; എം കെ സ്റ്റാലിൻ

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേന്ദ്ര സർക്കാർ ചില സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യം വെയ്ക്കുന്നതിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു
'ഇനി മോദി വേണ്ട' രാജ്യം ഉറക്കെപ്പറയുന്നു, 'മോദി മതി' ബിജെപി പറയുന്നു; എം കെ സ്റ്റാലിൻ

ചെന്നൈ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്‍റെ പേടി മോദിയുടെ മുഖത്ത് ഇപ്പോഴേ ഉണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഓടി നടന്ന് മോദി പല പദ്ധതികളും ഉദ്ഘാടനം ചെയ്യുകയാണെന്നും ഇത് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മോദിയുടെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം മുൻപ് മോദി രാജ്യത്തിന് നൽകിയ ഒരു വാഗ്ദാനങ്ങളും നടപ്പാക്കിയിട്ടില്ലെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മോദി ഇനിയും ഭരണത്തിൽ വരണമെന്ന് ബിജെപി അനുഭാവികൾ ആ​ഗ്രഹിക്കുമ്പോള്‍, മോദി ഇനി ഭരണത്തിൽ വരരുത് എന്നാണ് രാജ്യം ആ​ഗ്രഹിക്കുന്നത്. ബിജെപിക്കും മോദിക്കുമെതിരെ എതിരാളികൾ ഇല്ലെന്നും ബിജെപിക്കെതിരെ ആരും ഒന്നും പറയില്ലെന്നുമാണ് അവരുടെ മനോഭാവമെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ് നടൻ കമൽ ഹാസനും അദ്ദേഹത്തിന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും ഡിഎംകെയിൽ ചേർന്നതിനെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്തുടനീളം ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്. 2025ൽ കമ്മൽ ഹാസൻ്റെ പാർട്ടിയുടെ ശബ്ദം രാജ്യസഭയിൽ പ്രതിധ്വനിക്കും എന്നും സ്റ്റാലിൻ പറഞ്ഞു.

'ഇനി മോദി വേണ്ട' രാജ്യം ഉറക്കെപ്പറയുന്നു, 'മോദി മതി' ബിജെപി പറയുന്നു; എം കെ സ്റ്റാലിൻ
'ഇത് ഭിന്നിപ്പിക്കാനുള്ള ശ്രമം, തമിഴ്‌നാട്ടിൽ നടപ്പാക്കാനാകില്ല '; സിഎഎക്കെതിരെ വിജയ്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com