കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്; ഗെഹ്ലോട്ടും പൈലറ്റും മത്സരത്തിനില്ല?

കമൽ നാഥിൻ്റെ മകൻ നകുൽ നാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് എന്നീ നേതാക്കൾ മത്സരിച്ചേക്കില്ല.
കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്; ഗെഹ്ലോട്ടും പൈലറ്റും മത്സരത്തിനില്ല?

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് ഉണ്ടാകും. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം അടക്കം എട്ട് സംസ്ഥാനങ്ങളിലെ 40 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.

കമൽ നാഥിൻ്റെ മകൻ നകുൽ നാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് എന്നീ നേതാക്കൾ മത്സരിച്ചേക്കില്ല. പ്രചാരണത്തിൽ ഇരു നേതാക്കളെയും സജീവമാക്കാനാണ് പാർട്ടിയുടെ തീരുമാനം. ഗെഹ്ലോട്ടിൻ്റെ മകൻ വൈഭവ് ഗെഹ്ലോട്ട് മത്സരിക്കും. രാഹുൽ ഗാന്ധി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിൽ തീരുമാനമായില്ല.

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും ഇന്ന് പുറത്തിറക്കിയേക്കും.ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര അടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുക. നിലവിലെ പല സിറ്റിംഗ് എം പി മാർക്കും സീറ്റ് ഇല്ലെന്നാണ് വിവരം. ബിജെപി 150 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. കേരളത്തിൽ നാല് സീറ്റുകളിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോൺ​ഗ്രസ് വിട്ട് എത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തമാണ്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ധാരണ വൈകിയതാണ് രണ്ടാംഘട്ട സ്ഥാനാർത്ഥിപട്ടിക വൈകാൻ കാരണം.

മാർച്ച് മൂന്നിന് പുറത്തുവിട്ട ഒന്നാംഘട്ട പട്ടികയിൽ 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടകയിൽ ഇടംപിടിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com