വൈദ്യുതി ലൈനിൽ തട്ടി ബസ് കത്തി; അഞ്ച് പേർ വെന്ത് മരിച്ചു, അപകടത്തിൽ പെട്ടത് വിവാഹത്തിന് പോയ സംഘം

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
വൈദ്യുതി ലൈനിൽ തട്ടി ബസ് കത്തി; അഞ്ച് പേർ വെന്ത് മരിച്ചു, 
അപകടത്തിൽ പെട്ടത് വിവാഹത്തിന് പോയ സംഘം

​ഗാസിയാബാദ്: വൈദ്യുത ലൈനിൽ തട്ടി ബസിന് തീ പിടിച്ച് അഞ്ച് പേർ മരിച്ചു. വിവാഹാഘോഷത്തിനായി പോകുകായായിരുന്നവർ സഞ്ചരിച്ച ബസ്സിനാണ് വൈദ്യുതി ലൈനിൽ നിന്ന് തീ പിടിച്ചത്. 30 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർ പ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം.

തീ അണയ്ക്കാനുള്ള ശ്രമം ഏറെ നേരം നീണ്ടുനിന്നു. ആളിക്കത്തുന്ന തീയണയ്ക്കാൻ സമീപവാസികൾ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അ​ഗ്നിശമനസേന ഉടൻ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവ‍ർക്ക് 50000 രൂപയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈദ്യുതി ലൈനിൽ തട്ടി ബസ് കത്തി; അഞ്ച് പേർ വെന്ത് മരിച്ചു, 
അപകടത്തിൽ പെട്ടത് വിവാഹത്തിന് പോയ സംഘം
ഇലക്ടറൽബോണ്ട് വിധി: രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ സഹായിക്കുന്ന നിർണായക ചുവടെന്ന് സീതാറാം യെച്ചൂരി

Related Stories

No stories found.
logo
Reporter Live
www.reporterlive.com