ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം; ശക്തി തെളിയിക്കാന്‍ ഇന്‍ഡ്യ മുന്നണി

ഇന്‍ഡ്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം; ശക്തി തെളിയിക്കാന്‍ ഇന്‍ഡ്യ മുന്നണി

മുംബൈ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം ഇന്‍ഡ്യാ മുന്നണിയുടെ ശക്തിപ്രകടനമാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് തീരുമാനം. ഈ മാസം 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം.

സമ്മേളനം വന്‍വിജയമാക്കാന്‍ ശിവസേന (ഉദ്ധവ് പക്ഷം), എന്‍സിപി (ശരത് പവാര്‍ വിഭാഗം) വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. 12ന് രാഹുലിന്റെ യാത്ര മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയില്‍ പ്രവേശിക്കും. ആറ് ജില്ലകളിലൂടെ 479 കിലോമീറ്റര്‍ സഞ്ചരിച്ചാകും മുംബൈയിലെത്തുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com